play-sharp-fill

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; നടപടിയെടുത്തത് ആലപ്പുഴ ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ ആലപ്പുഴ : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സിപിഎമ്മിൽനിന്നു പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. എംകോമിന് പ്രവേശനം നേടിയത് ബികോം പാസാകാതെയാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ എസ്എഫ്ഐ നിഖിൽ തോമസിനെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് സിപിഎമ്മിന്‍റേയും നടപടി. നിഖിൽ ഹാജരാക്കിയ കലിംഗ സർവകാലാശാലയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാലയും കേരള സർവകലാശാലയും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഇയാളെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു

ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാകില്ല; കുട്ടനാട്ടിലെ ചുമട്ടുതൊഴിലാളികൾക്ക് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി

സ്വന്തം ലേഖകൻ ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാൻ കുട്ടനാട്ടിലും ഭീഷണി. ജാഥയ്ക്ക് എത്തിയില്ലെങ്കില്‍ ജോലി കാണില്ലെന്ന് കൈനകരി ലോക്കല്‍ സെക്രട്ടറി ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സന്ദേശം പുറത്ത്. കായല്‍ മേഖലയില്‍ ജോലി ചെയ്യുന്ന, നെല്ല് ചുമക്കുന്ന ചുമട്ടു തൊഴിലാളികള്‍ക്കാണ് ഭീഷണി. ചുമട്ടുകാരായ 172 തൊഴിലാളികളോടും ജാഥയ്ക്കെത്താന്‍ നിര്‍ദേശം നല്‍കി. ഇവരില്‍ പകുതിപ്പേരും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗങ്ങളല്ല. അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്ന് കൈനകരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി രതീശന്‍ മുന്നറിയിപ്പ് നല്‍കി. ജാഥയ്ക്കെത്തിയവര്‍ […]

ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; അന്തര്‍ധാര സജീവം; ആലപ്പുഴ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; 38 അംഗങ്ങള്‍ രാജി വെച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ സിപിഎമ്മില്‍ 38 പാര്‍ട്ടി അംഗങ്ങള്‍ രാജി വെച്ചു. ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടിയാണ് കൂട്ടരാജി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് രാജി വെച്ചത്. പാര്‍ട്ടി വിട്ടവരില്‍ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടും. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പാര്‍ട്ടി അംഗങ്ങള്‍ പരാതി ഉന്നയിക്കുന്നത്. ലോക്കല്‍ സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നാണ് രാജിവെച്ചവരുടെ ആക്ഷേപം. ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പിഐ. […]