play-sharp-fill

സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം ; കൊല്ലത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കൊല്ലം : സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം കൂടി. കൊല്ലത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് പള്ളിമൺ ഇളവൂർ വിമൽ നിവാസിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, സഹായി, ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയാനെത്തിയ മകൻ എന്നിവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ […]

കൊവിഡിനെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാൾ ; ജൂലൈ ആറിനകം ഡൽഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കാൻ നടപടിയുമായി ഡൽഹി സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്താകമാനം കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം പ്രതിരോധിക്കാൻ അരയും തലയും മുറുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജൂലായ് ആറിനകം ഡൽഹിയിലെ എല്ലാ വീടുകൾ കയറി കൊവിഡ് പരിശോധന നടത്താൻ സർക്കാർ തലത്തിൽ ആലോചന നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. സർക്കാരിന്റെ പുതിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട എല്ലാ വീടുകളിലും ജൂൺ 30നകം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാൻ കെജ്‌രിവാളിന്റെ […]

നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കണം :ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ ഉത്തരവുമായി ഹൈക്കോടതി. സംസ്ഥാനം കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമൺ അടക്കം സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. അതേസമയം […]

കരഞ്ഞ് അപേക്ഷിച്ചിട്ടും ഭാര്യയ്ക്ക് അന്ത്യചുംബനം നൽകാൻ എത്തണമെന്ന വിജയകുമാറിന്റെ ആവശ്യത്തിന് മുന്നിൽ കണ്ണ് തുറക്കാതെ കേന്ദ്രസർക്കാരും എംബസിയും ; കൊറോണക്കാലത്ത് മലയാളികൾക്ക് നൊമ്പരമായി ഗൾഫിൽ നിന്നും ഒരു കണ്ണീർക്കഥ

സ്വന്തം ലേഖകൻ പാലക്കാട്: കൊറോണക്കാലത്ത് ഹൃദയംനുറുക്കുന്ന നിരവധി കഥകളാണ് ലോകത്തിന്റെ ഒരോ കോണിഷ നിന്നും പുറത്ത് വരുന്നത്. അത്തരത്തിലൊരു കഥയാണ് ഗൾഫിൽ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പാലക്കാട് ആനമുറി വടുകമ്പാടത്തെ വിജയകുമാറിന്റെ വരവവും കാത്ത് വേദനയും കടിച്ചിറക്കി കാത്തിരിപ്പിലാണ് ഒരു കുടുംബവും ഒരു നാടും. കൊറോണക്കാലത്ത് വിജയകുമാർ ഇത്തവണ പ്രവാസ ലോകത്ത് നിന്ന് വിമാനം കയറുന്നത് പ്രിയതമയ്ക്ക് അന്ത്യചുംബനം നൽകാനാണ്. പ്രിയപത്‌നിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ. ഇരുപതു കൊല്ലമായി തനിക്കൊപ്പം താങ്ങും തണലുമായി നിന്ന് വിജയകുമാർ ഇന്ന് ജീവിതത്തിൽ ഒറ്റയ്ക്കാണ്. ഭാര്യയ്ക്ക് […]

ഏഴ് വർഷം മിണ്ടാതിരുന്ന അച്ഛൻ ഇന്നലെ വിളിച്ചിരുന്നു, കാസർഗോഡ് കൊറോണബാധിതരെ ചികിത്സിക്കുന്ന ടീമിൽ ഞാനുണ്ടെന്ന് അറിഞ്ഞിട്ട് വിളിച്ചതാണ് : ഡോക്ടറുടെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണക്കാലം പലരുടെയും ജീവിതത്തിൽ സുപ്രധാന നിമിഷങ്ങളും മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി കുറിപ്പുകളും നിമിഷങ്ങളും വാർത്തകൾ ആവുകയും ചെയ്തിരുന്നു. നീണ്ട ഏഴ് വർഷം മിണ്ടാതിരുന്ന അച്ഛൻ നിമിഷം പങ്കുവച്ചിരിക്കുകയാണ് കാസർഗോഡ് കൊറോണ ബാധിതരെ ചികിത്സിക്കുന്ന ടീമിലുള്ള ഒരു ഡോക്ടർ. കാസർഗോഡ് കൊറോണ വ്യാപനം കൈവിട്ട് പോവുമെന്ന ഘട്ടത്തിൽ, മംഗ്ലുരൂവിലേക്കുള്ള അതിർത്തികൾ കർണ്ണാടക പൂർണ്ണമായും അടച്ചതോടെ കാസർഗോഡ് കോവിഡ് ആശുപത്രിയൊരുക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും യാത്ര തിരിച്ച നിമിഷത്തിലായിരുന്ന അച്ഛൻ വിളിച്ചതെന്നും ഡോക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. ഡോക്ടറുടെ […]