കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി; രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡിനും കോവാക്‌സിനും ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശലയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിന്‍. രണ്ട് വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസങ്ങളില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് വാകിസ്‌നേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.