play-sharp-fill

ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും മാത്രം വാക്സിൻ; വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെയും അധികൃതരെയും പറ്റിച്ച സംഘത്തെ പൊലീസ് പൂട്ടി; വാക്സിൻ എടുക്കാൻ വന്ന സാധാരണക്കാരോട് , നിങ്ങൾ ലിസ്റ്റിൽ ഇല്ലെന്ന് പറഞ്ഞ് തിരികെ അയക്കുന്നത് സ്ഥിരം തൊഴിൽ

  സ്വന്തം ലേഖകൻ   വാഴപ്പള്ളി : വാക്സിനേഷൻ കേന്ദ്രത്തിൽ തട്ടിപ്പ് നടത്തിയവർ പിടിയിൽ. കേന്ദ്രത്തിൽ എത്തി വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെ പറ്റിച്ച, കുരിശുമ്മൂട് പനച്ചിപ്പുറം കുര്യാക്കോസ് ഫിലിപ്പ്, ചങ്ങനാശേരി പണംപറമ്പിൽ ജോമി മാത്യു, സോജി എന്നിവരാണ് പിടിയിലായത്.     വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലാണ് ഈ വ്യാജ വോളന്റീയർമാർ അഴിഞ്ഞാടിയിരുന്നത്.     വാക്സിനേഷന്റെ ഭാഗമായി ചില ദിവസങ്ങളിൽ തിരക്കു കൂടുതൽ ഉണ്ടാകുന്നതുമൂലം ഓൺലൈൻ വഴി ബുക്ക് ചെയ്ത പലര്‍ക്കും വാക്സിൽ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന്റെ […]

സോറി, ഇത് കോവിഡ് വാക്‌സിന്‍ ആണെന്ന് അറിയില്ലായിരുന്നു; മോഷ്ടിച്ച വാക്‌സിനുകള്‍ തിരികെ ഏല്‍പ്പിച്ച് കള്ളന്മാരുടെ കനിവ്; പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയില്‍ മോഷ്ടാക്കള്‍ വാക്‌സിന്‍ ഡോസുകള്‍ നിക്ഷേപിച്ചു

സ്വന്തം ലേഖകന്‍ ഹരിയാന: ജിന്ദ് ജില്ലയിലെ സിവില്‍ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് മോഷ്ടിച്ച 700 കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ മോഷ്ടാക്കള്‍ തിരിച്ചു നല്‍കി. വ്യാഴാഴ്ച തിരികെ വെച്ച തൊണ്ടിമുതലിനു കൂടെ ‘സോറി’ എന്ന ഒരു സന്ദേശവും അവര്‍ എഴുതിയിട്ടുണ്ട്. ബോക്‌സിനകത്ത് പോലീസുകാര്‍ കണ്ടെത്തിയ കുറിപ്പിങ്ങനെയാണ്, ‘മാപ്പ്- ഇത് കൊറോണ വാക്‌സിനാണ് എന്നെനിക്കറിയില്ലായിരുന്നു’. മോഷ്ടാക്കളെ കണ്ടെത്താന്‍ ചായക്കടക്കടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ചായക്കടയിലാണ് മോഷ്ടാക്കള്‍ വാക്‌സിന്‍ ഡോസുകള്‍ നിക്ഷേപിച്ചിരിക്കുന്നത്. ബുധനാഴ്ച അര്‍ദ്ധ […]

ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ഇടിച്ചുകയറ്റവും വാക്കേറ്റവുമായി ജനങ്ങള്‍; ജില്ലയിലെ പ്രധാന വാക്‌സിന്‍ വിതരണ കേന്ദ്രമായ ബേക്കര്‍ സ്‌കൂളില്‍ ടോക്കണ്‍ ലഭിക്കാന്‍ കൂട്ടയടി; ഇന്ന് വിതരണം ചെയ്യുന്നത് ആയിരം ഡോസ് വാക്‌സിന്‍; കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രം ‘കോവിഡ് വിതരണ കേന്ദ്ര’മായി മാറുമോ?

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയിലെ പ്രധാന വാക്സിന്‍ വിതരണ കേന്ദ്രമായ ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വാക്‌സിനേഷന് വേണ്ടിയുള്ള ടോക്കണ്‍ ലഭിക്കാന്‍ രണ്ടാം ദിവസവും നിയന്ത്രണാതീതമായ തിരക്ക്. ആയിരം ഡോസ് വാക്സിന്‍ ആണ് ഇവിടെ ഇന്ന് വിതരണം ചെയ്യാനായി എത്തിച്ചിട്ടുള്ളത്. ഇതിനായുള്ള ടോക്കണിന് വേണ്ടിയാണ് തിരക്കുണ്ടായത്. ടോക്കണ്‍ ലഭിക്കാന്‍ രാവിലെ മുതല്‍ ആയിരക്കണക്കിന് പേരാണ് ബേക്കര്‍ സ്‌കൂളില്‍ എത്തിയത്. മുന്‍ഗണനാക്രമം പരിഗണിക്കാതെ പോലീസ് ടോക്കണ്‍ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ ജനങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസുകാരോടും ജനങ്ങള്‍ തട്ടിക്കയറി. ജനങ്ങളെ […]

കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നു; വാക്‌സിനേഷന്‍ മുടങ്ങും; തിരുവനന്തപുരത്ത് പ്രതിസന്ധി രൂക്ഷം; മറ്റ് ജില്ലകളിലെയും വാക്‌സിന്‍ സ്റ്റോക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തീരും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ പുതിയ സ്റ്റോക്ക് വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ മുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റ് ജില്ലകളിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയില്‍ വാക്‌സിന്‍ ശേഷിക്കുന്നത് 1.2 ദിവസത്തേക്കുമാത്രമാണ്. ബീഹാറില്‍ 1.6 ദിവസത്തേക്കും ഉത്തരാഖണ്ഡില്‍ 2.9 ദിവസത്തേക്കും ഒഡിഷയില്‍ 4.4 ദിവസത്തേക്കും മാത്രം ശേഷിക്കുന്നു. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 11.14 കോടി ഡോസ് വാക്‌സിനാണ്. ഇതില്‍ 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി […]

തെരഞ്ഞെടുപ്പ് കാലത്ത് വി.എസ് റീലോഡഡ്…! കിടന്ന് പോയെന്ന് പറഞ്ഞവർക്ക് മറുപടിയായി വാക്‌സിൻ സ്വീകരിക്കാൻ വി.എസ് എത്തിയത് നടന്ന് ; കുത്തിവയ്ക്കുമ്പോൾ ആ മുഖത്ത് തെളിഞ്ഞത് പ്രതീക്ഷയുടെ കിരണവും ; രണ്ടാം ഡോസ് കൂടി എടുത്താൽ പുന്നപ്ര സമരനായകൻ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേരിട്ടെത്തി കോവിഡ് വാക്‌സിൻ സ്വീകരിച്ച വി.എസിന്റെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വി എസ്. കിടന്നുപോയെന്ന് പറഞ്ഞവർക്കുള്ള മറുപടിയായി വി എസ് നടന്നാണ് വാക്‌സിൻ സ്വീകരിക്കാൻ ആശുപത്രിയിൽ എത്തിയത്. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരിക്കെ ആരോഗ്യ പരമായ കാരണങ്ങളാൽ വി എസ്.തത്സ്ഥാനം ഒഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ വി.എസിന്റെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വി.എസിന്റെ തിരിച്ചു വരവ് പ്രഖ്യാപനം പോലെ കോവിഡ് വാക്‌സിൻ എടുക്കാൻ വി എസ്. ജനറൽ ആശുപത്രിയിലേക്ക് […]

ഇന്ന് കോട്ടയത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത് 500 പേർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 500 പേർ. വാക്സിനേഷൻ എടുത്തവരുടെ എണ്ണം ചുവടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി – 60 കോട്ടയം എസ് .എച്ച്. മെഡിക്കൽ സെന്‍റർ – 60 പാലാ ജനറല്‍ ആശുപത്രി- 40 ചങ്ങനാശേരി ജനറൽ ആശുപത്രി – 60 പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 60 എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം – 60 ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം – 60 ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി- 40 വൈക്കം […]

തെളിയുന്നു പ്രതീക്ഷയുടെ തിരിവെട്ടം…! ആദ്യഘട്ട കോവിഡ് വാക്‌സിൻ ഇന്ന് രാവിലെ കേരളത്തിലെത്തും : എറണാകുളത്ത് നിന്നും കോട്ടയം ജനറൽ ആശുപത്രിയിൽ വാക്‌സിനെത്തുക വൈകുന്നേരം മൂന്നിന്

സ്വന്തം ലേഖകൻ കോട്ടയം : കാത്തിരിപ്പിന് അവസാനമായി സംസ്ഥാത്ത് ഇന്ന് രാവിലെ കോവിഡ് വാക്‌സിനെത്തും. രാവിലെ 11.15 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന കോവിഡ് വാക്‌സിൻ , അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്‌സിൻ സ്റ്റോറിലേക്കും എത്തും. ഇവിടെ നിന്നും ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളിലേക്കും വാക്‌സിൻ അയക്കും. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 3 മണിയോടെയായിരിക്കും വാക്‌സിൻ എത്തുക. 1.80 ലക്ഷം ഡോസ് വാക്‌സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്‌സുകളിലായാണ് എത്തിക്കുക.ഒരു ബോക്‌സിൽ 12000 ഡോസ് വീതം […]

കോവിഡ് വന്ന്‌പോയവരും വാക്‌സിന്‍ എടുക്കണം; ബൂസ്റ്റര്‍ വാക്‌സിന്‍ പ്രതിരോധശേഷി കൂട്ടും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഭേദമായവരും പ്രതിരോധ വാക്സിന്‍ എടുക്കണം. കൊവിഡ് ബാധിച്ചവര്‍ക്ക് രോഗമുക്തി നേടി നാലാഴ്ചയ്ക്കുള്ളിലാണ് വാക്സിന്‍ നല്‍കുക. രോഗം ഭേദമായെന്ന് കരുതി ആരും വാക്സിനേഷന്‍ എടുക്കാതിരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. രോഗബാധ ശരീരത്തില്‍ സ്വാഭാവികമായ ആന്റിബോഡി ഉല്പാദിപ്പിച്ച് പ്രതിരോധശേഷി ഉണ്ടാക്കുമെങ്കിലും ചുരുങ്ങിയ കാലത്തേക്ക് മാത്രമെ ഇത് നിലനില്‍ക്കൂവെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ബൂസ്റ്റര്‍ വാക്‌സിന്‍ കൂടി നല്‍കുന്നതോടെയുള്ള പ്രതിരോധശേഷി കൂടും. ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് ബാധിതരായവര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കില്ല. രോഗബാധയുമായി വാക്‌സിനേഷന് ചെല്ലുന്നത് വ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണിത്. രണ്ടുഘട്ടമായുള്ള വാക്‌സിന്‍ സ്വീകരിച്ചാലും പിന്നെയും 14 […]

പൂനെയില്‍ നിന്ന് വിമാനമാര്‍ഗം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിനെത്തും; രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ എത്തിക്കുക. യാത്ര വിമാനങ്ങളിലായിരിക്കും വാക്സിനുകള്‍ എത്തിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ വാക്സിന്‍ വിതരണത്തിനായി വ്യോമസേനയെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടക്കും. പൂനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ദില്ലി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്സിന്‍ എത്തിക്കും. തുടര്‍ന്ന് […]

നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.13 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടത്താനൊരുങ്ങുന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഉള്ളത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കാനായി തീരുമാനിച്ചത്. പക്ഷേ, ചില […]