ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ഇടിച്ചുകയറ്റവും വാക്കേറ്റവുമായി ജനങ്ങള്‍; ജില്ലയിലെ പ്രധാന വാക്‌സിന്‍ വിതരണ കേന്ദ്രമായ ബേക്കര്‍ സ്‌കൂളില്‍ ടോക്കണ്‍ ലഭിക്കാന്‍ കൂട്ടയടി; ഇന്ന് വിതരണം ചെയ്യുന്നത് ആയിരം ഡോസ് വാക്‌സിന്‍; കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രം ‘കോവിഡ് വിതരണ കേന്ദ്ര’മായി മാറുമോ?

സ്വന്തം ലേഖകന്‍

കോട്ടയം: ജില്ലയിലെ പ്രധാന വാക്സിന്‍ വിതരണ കേന്ദ്രമായ ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വാക്‌സിനേഷന് വേണ്ടിയുള്ള ടോക്കണ്‍ ലഭിക്കാന്‍ രണ്ടാം ദിവസവും നിയന്ത്രണാതീതമായ തിരക്ക്. ആയിരം ഡോസ് വാക്സിന്‍ ആണ് ഇവിടെ ഇന്ന് വിതരണം ചെയ്യാനായി എത്തിച്ചിട്ടുള്ളത്. ഇതിനായുള്ള ടോക്കണിന് വേണ്ടിയാണ് തിരക്കുണ്ടായത്.

ടോക്കണ്‍ ലഭിക്കാന്‍ രാവിലെ മുതല്‍ ആയിരക്കണക്കിന് പേരാണ് ബേക്കര്‍ സ്‌കൂളില്‍ എത്തിയത്. മുന്‍ഗണനാക്രമം പരിഗണിക്കാതെ പോലീസ് ടോക്കണ്‍ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ ജനങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസുകാരോടും ജനങ്ങള്‍ തട്ടിക്കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളെ നിയന്ത്രിക്കാന്‍ ഏതാനും പോലീസുകാരാണ് ആദ്യഘട്ടത്തില്‍ ഇവിടെയുണ്ടായിരുന്നത്. പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി വാക്‌സിന്‍ വിതരണം ചെയ്യണമെന്ന സാധ്യത മുന്നിലുള്ളപ്പോഴാണ്, അശാസ്ത്രീയ സംവിധാനത്തിലൂടെ വാക്‌സിന്‍ വിതരണം നടത്തുന്നത്. കൃത്യമായ ആസൂത്രണമില്ലാതെ ഈ നിലക്കാണ് വാക്‌സിന്‍ വിതരണമെങ്കില്‍, അത്തരം കേന്ദ്രങ്ങളാവും കോവിഡ് വ്യാപനത്തിന്റെ ഈറ്റില്ലമാകാന്‍ പോകുന്നതെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

Tags :