play-sharp-fill
സോറി, ഇത് കോവിഡ് വാക്‌സിന്‍ ആണെന്ന് അറിയില്ലായിരുന്നു; മോഷ്ടിച്ച വാക്‌സിനുകള്‍ തിരികെ ഏല്‍പ്പിച്ച് കള്ളന്മാരുടെ കനിവ്; പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയില്‍ മോഷ്ടാക്കള്‍ വാക്‌സിന്‍ ഡോസുകള്‍ നിക്ഷേപിച്ചു

സോറി, ഇത് കോവിഡ് വാക്‌സിന്‍ ആണെന്ന് അറിയില്ലായിരുന്നു; മോഷ്ടിച്ച വാക്‌സിനുകള്‍ തിരികെ ഏല്‍പ്പിച്ച് കള്ളന്മാരുടെ കനിവ്; പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയില്‍ മോഷ്ടാക്കള്‍ വാക്‌സിന്‍ ഡോസുകള്‍ നിക്ഷേപിച്ചു

സ്വന്തം ലേഖകന്‍

ഹരിയാന: ജിന്ദ് ജില്ലയിലെ സിവില്‍ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് മോഷ്ടിച്ച 700 കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ മോഷ്ടാക്കള്‍ തിരിച്ചു നല്‍കി. വ്യാഴാഴ്ച തിരികെ വെച്ച തൊണ്ടിമുതലിനു കൂടെ ‘സോറി’ എന്ന ഒരു സന്ദേശവും അവര്‍ എഴുതിയിട്ടുണ്ട്. ബോക്‌സിനകത്ത് പോലീസുകാര്‍ കണ്ടെത്തിയ കുറിപ്പിങ്ങനെയാണ്, ‘മാപ്പ്- ഇത് കൊറോണ വാക്‌സിനാണ് എന്നെനിക്കറിയില്ലായിരുന്നു’. മോഷ്ടാക്കളെ കണ്ടെത്താന്‍ ചായക്കടക്കടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ചായക്കടയിലാണ് മോഷ്ടാക്കള്‍ വാക്‌സിന്‍ ഡോസുകള്‍ നിക്ഷേപിച്ചിരിക്കുന്നത്. ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് രണ്ട് മോഷ്ടാക്കള്‍ ജിന്ദ് സ്റ്റോര്‍ റൂമിലേക്ക് അതിക്രമിച്ച് കയറുകയും 182 കോവിഷീല്‍ഡ് ഡോസുകളും 440 കോവാക്‌സിന്‍ ഡോസുകളുമടങ്ങുന്ന പെട്ടിയുമായി കടന്നു കളയുകയും ചെയ്തത്. ആശുപത്രിയിലെ സ്റ്റോര്‍ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലുണ്ടായിരുന്ന ലാപ്‌ടോപ്പും 50,000 രൂപയും കള്ളന്മാര്‍ കൊണ്ട് പോയിരുന്നില്ല. വാക്‌സിന്‍ ഡോസുകള്‍ മോഷണം പോയതോടെ ജില്ലയിലെ ആളുകള്‍ക്ക് കുത്തിവെക്കാന്‍ വാക്‌സിന്‍ സ്റ്റോക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

Tags :