കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ ; ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത് പുഴുവരിച്ച നിലയിൽ. വട്ടിയൂർക്കാവ് സ്വദേശിയായ അനിൽ കുമാറിന്റെ ദേഹത്താണ് പുഴുവരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വീഴ്ചയിലേറ്റ പരിക്കുകളെ തുടർന്ന് ഓഗസ്റ്റ് 21നാണ് അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ചികിത്സയിൽ കഴിയവെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ ബന്ധുക്കളോട് നിരീക്ഷണത്തിൽ പോകാനും അധികൃതർ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് അനിൽകുമാറിന് കോവിഡ് രോഗബാധ നെഗറ്റീവായത്. തുടർന്ന് ഇയാളെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിച്ച അനിൽകുമാറിന്റെ […]

കൊവിഡ് മുക്തി നേടിയതിന് ശേഷവും വ്യക്തികളിൽ വൈറസ് ശക്തമാകുന്നതിന് തെളിവുകൾ ഇല്ല ; രോഗമുക്തി നേടിയ ചിലരിൽ കൊവിഡ് അനന്തര രോഗലക്ഷണങ്ങൾ തുടരുന്നതാകാം : പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ദിനംപ്രതി നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ കൊറോണ മുക്തി നേടിയതിന് ശേഷവും വ്യക്തികളിൽ വൈറസ് വീണ്ടും ശക്തമാവുന്നു എന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിൽ കോവിഡ് മുക്തി നേടിയ ശേഷവും ചിലരിൽ വൈറസ് തിരിച്ചുവരുന്നുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യ മന്ത്രാലയം പ്രതികരണവുമായി എത്തിയിരിക്കുന്നത്. എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണത്തെ ഇതുവരെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്(ഐസിഎംആർ) ഇത് അംഗീകരിച്ചിട്ടില്ല. ചിലരിൽ കോവിഡ് അനന്തര രോഗലക്ഷണങ്ങൾ […]