കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ ; ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ

കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ ; ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത് പുഴുവരിച്ച നിലയിൽ. വട്ടിയൂർക്കാവ് സ്വദേശിയായ അനിൽ കുമാറിന്റെ ദേഹത്താണ് പുഴുവരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയിലേറ്റ പരിക്കുകളെ തുടർന്ന് ഓഗസ്റ്റ് 21നാണ് അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ചികിത്സയിൽ കഴിയവെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ ബന്ധുക്കളോട് നിരീക്ഷണത്തിൽ പോകാനും അധികൃതർ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് അനിൽകുമാറിന് കോവിഡ് രോഗബാധ നെഗറ്റീവായത്.

തുടർന്ന് ഇയാളെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിച്ച അനിൽകുമാറിന്റെ ശരീരത്തിൽനിന്നും ദുർഗന്ധം ഉണ്ടാവുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടത്.

ക്ഷീണിച്ച് അവശനായി എല്ലുകൾ പുറത്തേക്ക് തള്ളിയ നിലയിലാണ് അനിൽകുമാറിനെ ഒരു മാസശേഷം തങ്ങൾ കാണുന്നതെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ അനിൽകുമാറിന്റെ കുടുംബം ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് പരാതി നൽകിയിട്ടുണ്ട്.