സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം ; ചികിത്സയിലിരിക്കേ മരിച്ച ചുനക്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു : സംസ്ഥാനത്തെ കൊറോണ മരണം 34 ആയി
സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം. വൈറസ് ബാധ സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 34 ആയി ഉയർന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇയാൾ മരിച്ചത്. ജൂലൈ ആദ്യം സൗദി അറേബ്യയിൽ നിന്ന് നസീർ ആലപ്പുഴയിൽ എത്തിയത്. ഇദ്ദേഹം അർബുദ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. പിന്നീടാണ് ഇയാളുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നത്. കോട്ടയം മെഡിക്കൽ […]