കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുമതി ; പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകൾ നടത്താനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ് രോഗി മരണപ്പെട്ടാൽ ജീവനക്കാർ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാൻ അനുവദിക്കും. പ്രതീകാത്മകമായരീതിയിൽ മതപരമായ പുണ്യജലം […]