രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; പത്ത് സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ അടഞ്ഞ് തന്നെ കിടക്കും ; ഡൽഹിയിൽ വരുന്ന അധ്യയന വർഷവും ക്ലാസുകൾ ഓൺലൈനിൽ തന്നെ നടത്തുമെന്ന് സർക്കുലർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യചത്തിൽ വരുന്ന സെമസ്റ്ററിലെങ്കിലും കുട്ടികൾക്ക് സ്‌കൂളിൽ എത്താൻ കഴിയുമോയെന്ന ചോദ്യമാണ് ഏറ്റവുമധികം ഉയർന്ന് കേൾക്കുന്നത്. പുറത്ത് വന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സ്‌കൂളുകൾ അടഞ്ഞുതന്നെ കിടക്കും. ഇതോടെ ക്ലാസുകൾ വീണ്ടും ഓൺലൈനിൽ തന്നെയാവാനാണ് സാധ്യത. ദില്ലിക്കൊപ്പം പഞ്ചാബ്, പുതുച്ചേരി, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ചണ്ഡിഗഡ്, ഹരിയാന, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യതയില്ല. […]