കിണറ്റിൽ വീണ് മരിച്ചത് ഒരു ഡസനോളം കന്യാസ്ത്രീകൾ; മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളോ? തൂങ്ങി മരണമില്ല, വിഷം കഴിച്ച് മരണമില്ല; കിണറ്റില്‍ വീണ് മരിക്കുന്നത് കന്യാസ്ത്രീകള്‍ മാത്രം; വൈദികര്‍ കിണറ്റില്‍ വീണ് മരിക്കുന്നതേയില്ല..! കിണറുകൾ മൂടി കുഴൽ കിണർ കുത്തണം! സിസ്റ്റര്‍ അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട് സുവിശേഷം പറഞ്ഞ് നടന്ന മാന്യന്മാര്‍ ഇനി അകത്തേക്ക്

ഏ കെ ശ്രീകുമാര്‍ കോട്ടയം: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളാകുന്നോ..? സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളെല്ലാം കന്യാസ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള കൊലനിലങ്ങളായി മാറുകയാണ്. എന്നാല്‍, കന്യാസ്ത്രീ മഠങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീ പോലും വിഷം കഴിച്ചോ, കൈയുടെ ഞരമ്പ് മുറിച്ചോ, കെട്ടിത്തൂങ്ങിയോ മരിക്കുന്നില്ല. ഇവരെല്ലാം മരിക്കുന്നതിനും ജീവനൊടുക്കുന്നതിനുമായി തിരഞ്ഞെടുക്കുന്നത് കിണറുകളാണ് എന്നതാണ് ഏറെ ചിന്തിപ്പിക്കുന്നത്…! പക്ഷേ, ഇതില്ലെല്ലാം വിരോധാഭാസമായി തോന്നുന്നത് സംസ്ഥാനത്ത് ഒരിടത്തു പോലും പോക്സോ കേസിലടക്കം ആരോപണങ്ങള്‍ നേരിടുന്ന ഒരു വൈദികന്‍ പോലും കിണറ്റില്‍ വീണു മരിച്ചില്ലെന്നതുമായി കൂട്ടി വായിക്കുമ്പോഴാണ്. സംസ്ഥാനത്തെ […]

ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ കോട്ടയത്ത് നിന്നെത്തിയത് 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും; സിസ്റ്റര്‍ സെഫിയെ സമാധാനിപ്പിക്കാന്‍ 15 ഓളം കന്യാസ്ത്രീകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: അഭയക്കൊലക്കേസില്‍ അനുകൂല വിധി വരുമെന്ന് കരുതി ആഹ്ലാദം പങ്കിടാന്‍ എത്തിയവര്‍ ഒടുവില്‍ വിധി കേട്ട് പ്രതികളെ സമാധാനിപ്പിച്ചു. 15 ഓളം കന്യാസ്ത്രീകള്‍ സ്റ്റെഫിക് പിന്‍തുണയര്‍പ്പിച്ച് കോടതിയില്‍ എത്തി. അവര്‍ സ്റ്റെഫിയെ സമാധാനിപ്പിക്കുന്നതിനിടെ സെഫി വിങ്ങിപ്പൊട്ടി. ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും കോട്ടയത്ത് നിന്ന് എത്തിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടു പ്രതികളെയും തിരുവനന്തപുരത്തെ സി ബി ഐ കോടതി കുറ്റക്കാരെന്ന് […]

ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്; സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: അഭയക്കേസില്‍ നീതികിട്ടിയതില്‍ സന്തോഷമെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. കേസ് തെളിയില്ലെന്ന് നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്. നീതിക്ക് വേണ്ടി സഭയ്ക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു. സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തോമസ് […]

നേരറിയാന്‍ നന്ദകുമാര്‍; അഭയക്കൊലക്കേസിലെ ഹീറോ ഈ സി.ബി.ഐ ഉദ്യോഗസ്ഥന്‍

സ്വന്തം ലേഖകന്‍ കോട്ടയം: 28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയകേസില്‍ കോടതി വിധി വന്നിരിക്കുകയാണ്. പ്രതികള്‍ കുറ്റക്കാരാണെന്നും, കൊലക്കുറ്റം തെളിഞ്ഞതായും സിബിഐ പ്രത്യേക കോടതി കണ്ടെത്തി. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കുളള ശിക്ഷ കോടതി നാളെ വിധിക്കും. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാക്കാന്‍ ശ്രമിച്ച അഭയകേസ്, സിബിഐ വന്നിട്ട് പോലും അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി. കുറ്റക്കാരെ കണ്ടെത്താന്‍ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സിബിഐ 1997,2000,2006 വര്‍ഷങ്ങലില്‍ കോടതിയില്‍ അപേക്ഷ നല്‍കി. മൂന്ന് തവണയും അപേക്ഷ തള്ളിയ കോടതി, […]

സിസ്റ്റര്‍ അഭയക്കൊലക്കേസിലെ നിര്‍ണ്ണായക നാള്‍ വഴികള്‍ ഇങ്ങനെ

  തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയ 1992 മാര്‍ച്ച് 27 – പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 14 – കേസ് ക്രൈംബ്രാഞ്ചിനു കൈമാറി 1993 ജനുവരി 30 – അഭയയുടെ മരണം ആത്മഹത്യയാണ് എന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍. 1993 മാര്‍ച്ച് 29 – കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസിനു അന്വേഷണ ചുമതല. 1993 – ആത്മഹത്യ എന്ന വാദം തെറ്റാണ് എന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 1994 ജനുവരി […]