നിർത്തിവച്ച സിനിമാ-ടി.വി ചിത്രീകരണങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്ത് ; ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവരും മാസ്‌ക് ധരിക്കേണ്ടി വരും : നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന സിനിമടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ എസ്ഒപി) കേന്ദ്രസർക്കാർ പുറത്തിറക്കി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗനിർദേശത്തിന് അന്തിമ രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുടങ്ങിപ്പോയ സിനിമാ-ടി.വി ചിത്രീകരണങ്ങൾ ഈ എസ്.ഒ.പി പ്രകാരം മാത്രമാവും തുടങ്ങാനാവുക. ചിത്രീകരണ സമയത്ത് കാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും മാസ്‌ക് ധരിക്കേണ്ടിവരും. ഇതിന് പുറമെ ഷൂട്ടിങ് സെറ്റിൽ എല്ലാവരും നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സെറ്റിലുള്ളവരുടെ തെർമൽ […]

രണ്ടായിരവും കടന്ന് സംസ്ഥാനത്തെ കൊവിഡ് : 2333 പേർക്ക് സംസ്ഥാനത്ത് കൊവിഡ് ; പല ജില്ലകളിലും സമൂഹവ്യാപനമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ് രോഗികൾ. സംസ്ഥാനത്ത് ഇന്ന് 2333 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 540 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 322 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 253 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 230 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 203 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 126 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 97 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 87 […]

പൊലീസുകാർ മാവേലി വേഷം കെട്ടാൻ നിൽക്കണ്ട ; മാവേലി ആകാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പൊലീസുകാർ മാവേലി വേഷം കെട്ടേണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മാവേലി വേഷം വേണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ ഈ നിർദ്ദേശത്തിനെതിരെ പൊലീസിനുള്ളിൽ വിമർശനം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ മാവേലി വേഷം കെട്ടേണ്ടതില്ല. മാവേലി ആകാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്നും കമ്മീഷണർ നിർദേശം നൽകി. പ്രധാന ജംഗ്ഷനുകളിൽ മാവേലിയുടെ വേഷം കെട്ടി നിന്ന് കോവിഡ് ബോധവൽക്കരണം നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് കമ്മീഷണർ ബൽറാംകുമാർ […]

കോവിഡ് വ്യാപനം തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ; വിദേശത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാന്റൈൻ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി :രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ വൈറസ് വ്യാപനം തടയുന്നതിനുള്ള പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ മാർഗ നിർദ്ദേശങ്ങൾ ഓഗസ്റ്റ് എട്ട് മുതൽ നിലവിൽ വരും. വിദേശത്തു നിന്നും എത്തുന്നവർക്ക് ഇനി ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി. ഈ ക്വാറന്റൈന് ശേഷം ഏഴ് ദിവസം വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുകയും വേണം. ഇന്ത്യയിലേക്ക് വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്നവർക്ക് തെർമൽ സ്‌ക്രീനിംഗ് നടത്തി അസുഖ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ യാത്രാ അനുമതി നൽകൂ. […]

കൊവിഡ്കാലത്തെ മഴയാണ്, വേണം കൂടുതൽ ജാഗ്രത…! പുറത്ത് പോകുമ്പോൾ ഒന്നിലേറെ മാസ്‌കുകൾ കൈയിൽ കരുതുക, നനഞ്ഞ മാസ്‌ക് കവറിൽ സൂക്ഷിച്ച് വയ്ക്കുക ; ശ്രദ്ധിക്കാം ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ മഹാമാരിയ്ക്കിടെ മഴക്കാലവും എത്തിയതോടെ ഏറെ ശ്രദ്ധയും കരുതലും ഓരോരുത്തരും പാലിക്കേണ്ടതുണ്ട്. മഴക്കാലത്ത് ഉണ്ടാവുന്ന വൈറൽ പനി, ജലദോഷം തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കൊവിഡിന് സമാനമാണ്. അതുകൊണ്ട് തന്നെ കൊറോണയ്ക്കിടെയുള്ള മഴക്കാലത്ത് ഏറെ ശ്രദ്ധ അത്യാവശ്യമാണ്. കൊറോണ ഒപ്പമുള്ള ഈ മഴക്കാലത്ത് കൂടുതൽ ജാഗ്രതയുള്ളവരാകണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം. ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ 1. നനഞ്ഞ മാസ്‌ക് ധരിക്കരുത്, പുറത്തുപോകുന്ന സമയങ്ങളിൽ ഒന്നിലേറെ മാസകുകൾ കൈയിൽ കരുതുക. 2. ഒരിക്കൽ ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയരുത്. ഒപ്പം നനഞ്ഞ മാസ്‌കുകൾ കവറിൽ […]

റിസ്പ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ; കേരള പൊലീസ് ആസ്ഥാനം അടച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി രണ്ടു ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം അവധി ദിനങ്ങൾ ആയതുകൊണ്ട് തന്നെ നടപടി പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചതോടെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്. അൻപത് വയസ് കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നു ഡിജിപി നിർദേശം […]

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കൊവിഡ് ; പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും 40 വിദ്യാർത്ഥികളും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊറോണ വൈറസ് ബാധ.കീം പരീക്ഷ കേന്ദ്രമായ പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയ്ക്കും ഇവരുടെ മകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അധ്യാപികയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ മകൾ തമിഴ്‌നാട്ടിലായിരുന്നു. കുട്ടിയെ കൊണ്ടുവരാൻ ഇവർ തമിഴ്‌നാട്ടിൽ പോയിരുന്നു. രോഗം ഇവിടെ നിന്നാKEAMകാം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആലുവയിൽ ഇന്ന് അർദ്ധരാത്രി മുതൽ കർഫ്യൂ ; പകൽ രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും അടച്ചിടും : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി : വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ ഇന്ന് അർധരാത്രി മുതൽ കർഫ്യു ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു. ആലുവയിലും പരിസരപ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആലുവയിൽ നിലവിൽ സമൂഹ വ്യാപന ഭീഷണിയില്ല. എന്നാൽ പ്രദേശത്ത് സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. കർഫ്യു ഏർപ്പെടുത്തുന്ന […]

രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 37,724 പേർക്ക് ; ആകെ രോഗബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: സമ്പർക്കത്തിലൂടെ രാജ്യത്ത് രോഗം നിരവധി പേർക്ക് ബാധിക്കുന്നതിനിടയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,724 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 12 ലക്ഷത്തോട് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,92,915 ആയി ഉയർന്നു. 4,11,133 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 7,53,050 പേരുടെ രോഗം ഭേദമായി 28,732 പേർക്ക് രോഗബാധ മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത്. […]

പാലാ നഗരസഭയിൽ വീണ്ടും കോവിഡ് പോസിറ്റീവ് ; രോഗബാധ സ്ഥിരീകരിച്ചത് കരിങ്കുന്നം സ്വദേശിനിയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം : പാലായെ വീണ്ടും ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ. പാലാ നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ കരിങ്കുന്നം സ്വദേശിനിയായ 30കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് പനി ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതേ തുടർന്ന് നടത്തിയ സ്രവ പരിശോധനാ റിപ്പോർട്ട് ലഭിതോടെയാണ് ഫലം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ജൂലൈ പതിമൂന്നിന് കോവിഡ് സ്ഥിരീകരിച്ച നഗരസഭാ റവന്യൂ ജീവനക്കാരന്റെ തൊട്ടടുത്ത ക്യാബിനിൽ ജോലി ചെയ്യുന്ന ജീവനക്കാരിക്ക് സെക്കന്ററി കോൺടാക്ടിലൂടെയാണ് രോഗം ബാധിച്ചതെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. […]