സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്, കുറവ് കാസര്‍കോഡ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ […]

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനം കേരളം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ കോവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത്് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 3527 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2854 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയാണ് കോവിഡ് വ്യാപനം അതിവേഗത്തിലായിക്കൊണ്ടിരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. രോഗമുക്തിയിലും മുന്നിട്ട് നില്‍ക്കുന്നത് കേരളമാണ്. കഴിഞ്ഞദിവസം 3782 പേരാണ് രോഗമുക്തി നേടിയത്. പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് […]

കോവിഡ് ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി: മരിച്ചത് മാഹി സ്വദേശി; രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്തിയില്ല; വീട്ടിൽ ഒൻപതു പേരും നെഗറ്റീവ്

തേർഡ് ഐ ബ്യൂറോ കണ്ണൂർ: കോവിഡ് ബാധിച്ച് കേരളത്തിന്റെ അതിർത്തിയിൽ മറ്റൊരു മരണം കൂടി. കേരളത്തിനു പുറത്താണെങ്കിലും കേരളത്തോട് അടുത്തു കിടക്കുന്ന മാഹിയിലാണ് പുതിയ മരണം റിപ്പോർട്ട് ചെയ്തത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗിയാണ് മരിച്ചത്. മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫ്(71)ആണ് മരിച്ചത്. എന്നാൽ, ഇയാളുടെ ശ്രവം പരിശോധിക്കാൻ വൈകിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇയാൾ മാർച്ച് 26 മുതൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്കരോഗവും ഹൃദ്രോഗവും മൂലം ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ഇയാളെ പരിയാരം മെഡിക്കൽ കോളേജ് […]