play-sharp-fill

കോവിഡ് അവസാനത്തെ മഹാമാരിയല്ല; പകര്‍ച്ചവ്യാധികള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍ ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ലെന്ന അറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോവിഡ് -19 മഹാമാരിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. മാഹാമാരിക്കാലത്ത് ദുരന്തങ്ങള്‍ അതിജീവിക്കാന്‍ ധാരളം പണം വലിച്ചെറിയുന്നു. എന്നാല്‍ മറ്റൊരു മഹാമാരി ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടിയായി നമ്മള്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും മൃഗപരിപാലനവും നല്ല രീതിയില്‍ കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച എപിഡമിക്ക് പ്രിപെയ്ഡ്‌നെസ് ദിനാചരണത്തിന്റെ ഭാഗമായി […]

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7; പിഴ സഹിതം 12 വരെ. പ്ലസ്ടു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 4; തുടര്‍ന്ന് 20 രൂപ പിഴയോടെ 8 വരെ. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ പരീക്ഷ രാവിലെ 9.40നും […]

പുതു വര്‍ഷത്തിന്റെ ആരംഭം ലോക് ഡൗണോടു കൂടിയാവാന്‍ സാധ്യത; കൊറോണയുടെ മാരക അവതാരമായി സൂപ്പര്‍ സ്‌പ്രെഡര്‍; ഇന്നലെ മാത്രം പുതിയ രോഗികള്‍ 37000, മരണം 691

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സൂപ്പര്‍ സ്‌പ്രെഡര്‍ എന്ന് വിശേഷിപ്പിക്കുന്ന അതീവ വ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് ബ്രിട്ടണില്‍ സജീവമായതോടെ പുതുവര്‍ഷത്തെ ബ്രിട്ടണ്‍ വരവേല്‍ക്കുക ലോക്ഡൗണോടു കൂടിയാവാന്‍ സാധ്യത. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധിക വ്യാപന ശേഷിയുണ്ട് ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസിന്. കെന്റിലെ ഒരു രോഗിയില്‍ കാണപ്പെട്ട വൈറസ് അവിടെ നിന്നുമാണ് ലണ്ടനിലെത്തിയതെന്ന് കരുതുന്നു. ലണ്ടനിലെ 62 ശതമാനം രോഗികളിലും പുതിയ വൈറസാണ് കണ്ടെത്തിയതെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്നലെ മാത്രം 691 മരണങ്ങള്‍ ബ്രിട്ടനില്‍ രേഖപ്പെടുത്തി. പുതിയ രോഗികളുടെ […]

സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കോവിഡ് ; 3711 പേർക്ക് സമ്പർക്ക രോഗം : 24 മണിക്കൂറിനിടെ പരിശോധിച്ചത് 35141 സാമ്പിളുകൾ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3711 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.471 പേരുടെ രോഗ ഉറവിടം അറിയില്ല. ഇന്ന് 7107 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35141 സാമ്പിൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 12.19 ശതമാനം. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, […]

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് 19 : മൂന്ന് പേരും വയനാട്ടുകാര്‍ ; നെഗറ്റീവ് ഫലങ്ങളില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത് വയനാട്ടിലാണ്. ഇന്ന് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്‌. ഇതോടെ സംസ്ഥാനത്ത് ആശുപത്രിയില്‍ കഴിയുന്നവവരുടെ എണ്ണം 37 ആയി. ഒരിടവേളയ്ക്ക് ശേഷം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്ത് ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്‌. അതേസമയം കോട്ടയം ജില്ലയില്‍ ഇന്ന് പുറത്തു വന്ന 78 കോവിഡ് പരിശോധനാ ഫലങ്ങളും  നെഗറ്റീവ് ആണ്. കഴിഞ്ഞ ദിവസം […]