സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് 19 : മൂന്ന് പേരും വയനാട്ടുകാര്‍ ; നെഗറ്റീവ് ഫലങ്ങളില്ല

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് 19 : മൂന്ന് പേരും വയനാട്ടുകാര്‍ ; നെഗറ്റീവ് ഫലങ്ങളില്ല

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത് വയനാട്ടിലാണ്. ഇന്ന് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്‌.

ഇതോടെ സംസ്ഥാനത്ത് ആശുപത്രിയില്‍ കഴിയുന്നവവരുടെ എണ്ണം 37 ആയി. ഒരിടവേളയ്ക്ക് ശേഷം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്ത് ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോട്ടയം ജില്ലയില്‍ ഇന്ന് പുറത്തു വന്ന 78 കോവിഡ് പരിശോധനാ ഫലങ്ങളും  നെഗറ്റീവ് ആണ്. കഴിഞ്ഞ ദിവസം രോഗവിമുക്തരായവരുടെ പട്ടികയിൽ ഉൾപ്പെട്ട കോട്ടയം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തു.

കുവൈറ്റില്‍  മരിച്ച സംക്രാന്തി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ
മൃതദേഹം കുവൈറ്റില്‍ തന്നെ സംസ്‌കരിച്ചു.അതേസമയം ഇന്ന് സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഇല്ല. സംസ്ഥാനത്തെ നാല് ജില്ലകള്‍ കോവിഡ് മുക്തമാണ്‌.

സംസ്ഥാനത്ത് ഇതുവരെ 502 പേർക്ക് രോഗം സ്ഥിരീകരിച്ചിച്ചിരിക്കുന്നത്. 21342 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. 33800 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.

കണ്ണൂര്‍ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസര്‍കോട് 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ വീതം ഇങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.

വിദേശത്ത് നിന്നും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക് വരാനുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആളുകളുടെ എണ്ണം താരതമ്യപ്പെടുത്തിയാല്‍ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേര്‍ എത്തും.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കി കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക് ഡൗണ്‍ കാരണം മാതാപിതാക്കളില്‍ നിന്നും വിട്ടു നില്‍ക്കുന്നവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, വിസാ
കാലവധി കഴിഞ്ഞവര്‍ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.