കോവിഡ് അവസാനത്തെ മഹാമാരിയല്ല; പകര്‍ച്ചവ്യാധികള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് അവസാനത്തെ മഹാമാരിയല്ല; പകര്‍ച്ചവ്യാധികള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍

ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ലെന്ന അറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.

കോവിഡ് -19 മഹാമാരിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. മാഹാമാരിക്കാലത്ത് ദുരന്തങ്ങള്‍ അതിജീവിക്കാന്‍ ധാരളം പണം വലിച്ചെറിയുന്നു. എന്നാല്‍ മറ്റൊരു മഹാമാരി ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടിയായി നമ്മള്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥാ വ്യതിയാനവും മൃഗപരിപാലനവും നല്ല രീതിയില്‍ കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച എപിഡമിക്ക് പ്രിപെയ്ഡ്‌നെസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.