സി എം രവീന്ദ്രൻ‌ ഇഡി ഓഫിസിൽ; ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യലിന് ഹാജരായി

സ്വന്തം ലേഖകൻ കൊച്ചി:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)ഓഫീസിലെത്തി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായിരുന്നില്ല. ഇന്നു വീണ്ടും ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഇഡിക്കു നിയമോപദേശം ലഭിച്ചിരുന്നത്.വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിക്കുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ചാറ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി […]

ലൈഫ് മിഷന്‍ കോഴ; ഇഡിയുടെ ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ ഹാജരാകില്ല; രാവിലെ തന്നെ നിയമസഭയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം:ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സി എം രവീന്ദ്രന്‍ രാവിലെ തന്നെ നിയമസഭയിലെത്തി. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്.രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസില്‍ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രന്‍ നിയമസഭയിലെത്തുകയായിരുന്നു. മുമ്പും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ സി എം രവീന്ദ്രന്‍ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നം പറഞ്ഞ് തിരുവനന്തപുരം മെഡ‍ിക്കല്‍ […]