play-sharp-fill

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊന്ന കേസ്; ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

സ്വന്തം ലേഖകന്‍ കൊച്ചി: ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂണ്‍ 12നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ നൈറ്റ് പട്രോളിങ്ങിനിടെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മുങ്ങിയ ആന്റണിയെ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസ് പിടികൂടിയത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രൊസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കവെ ആന്റണി വര്‍ഗ്ഗീസ് […]

കാണാതായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ തൊടുപുഴ: എ.ആർ ക്യാംമ്പിലെ കാണാതായ സിവിൽ പൊലീസ് ഓഫീസർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മേലുകാവ് സ്വദേശി ജോജി ജോർജിനെയാണ് (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും പൊലീസ് സംഘടനയിലെ ചിലരുടെ പീഡനമാണെന്നുമുള്ള അഭ്യൂഹങ്ങളുണ്ട്.