play-sharp-fill
കാണാതായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

കാണാതായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തൊടുപുഴ: എ.ആർ ക്യാംമ്പിലെ കാണാതായ സിവിൽ പൊലീസ് ഓഫീസർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മേലുകാവ് സ്വദേശി ജോജി ജോർജിനെയാണ് (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും പൊലീസ് സംഘടനയിലെ ചിലരുടെ പീഡനമാണെന്നുമുള്ള അഭ്യൂഹങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group