കാറിനുള്ളിൽ കുഞ്ഞിനെ കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയി ; ശ്വാസം മുട്ടിയ കുഞ്ഞിനെ രക്ഷപെടുത്തിയത് രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാ സേന

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: കാറിനുള്ളിൽ ഒരു വയസുള്ള കുഞ്ഞിനെ കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയി.തിരികെ എത്തി ഡോർ തുറക്കാൻ കഴിയാതായതോടെ കാറിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പി.ഒ ജംഗ്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലാണ് സംഭവം. കുഞ്ഞിനെ കാറിൽ കിടത്തി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ കുടുംബാംഗങ്ങൾ തിരികെ എത്തിയപ്പോൾ കാർ തുറക്കാൻ കഴിയാതിരുന്നതോടെയാണു കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങിയത്. കാഞ്ഞിരപ്പിള്ളിയിൽ നിന്നു പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ ഒരു വയസുള്ള കുഞ്ഞാണ് കാറിൽ കുടുങ്ങിയത്. കാറിന്റെ ഡോർ തുറക്കാൻ […]

നാലു ദിവസം പ്രായമായ കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിച്ചത് രഹസ്യബന്ധം വീട്ടുകാർ അറിയാതിരിക്കാൻ

  കോഴിക്കോട്:  നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന 21കാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്. സ്വദേശമായ തൃശൂരില്‍ ചെന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട്​ അറസ്​റ്റ്​ രേഖപ്പെടുത്തി. കുട്ടിയുടെ പിതാവ്​ യുവതിയുടെ സഹപ്രവര്‍ത്തകനും മലപ്പുറം തവന്നൂര്‍ സ്വദേശിയുമായ 21കാരനാണ്​. ഒന്നര വര്‍ഷം മുൻപാണ് ഇരുവരും ബന്ധം തുടങ്ങിയത്. എന്നാൽ വീട്ടുകാരറിയാത്ത ബന്ധമായതിനാലാണ്​ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ്​ പറഞ്ഞു. ഇരുവരും കരിപ്പൂരില്‍ തന്നെയായിരുന്നു താമസം.ഇടക്ക്​ മാത്രമാണ്​ യുവതി വീട്ടില്‍ പോയിരുന്നത്​. എന്നാൽ യുവതി ഗര്‍ഭിണിയാണെന്ന്​ […]

നവജാതശിശുവിനെ കൊന്നു; യുവതി അറസ്റ്റിൽ, കൊലപ്പെടുത്തിയത് മുലപ്പാൽ കൊടുത്ത ശേഷം നനഞ്ഞ തുണി കഴുത്തിൽ കെട്ടി

ചെറുതോണി: മുരിക്കാശേരി വാത്തിക്കുടിയില്‍ ജനിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്‌റ്റില്‍. അവിവാഹിതയും ബിരുദവിദ്യാര്‍ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയാണ്‌ അറസ്‌റ്റിലായത്‌. പ്രസവശേഷം കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി മുലപ്പാല്‍ കൊടുത്തശേഷം നനഞ്ഞ തുണിയുപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു യുവതി പോലീസിനോടു സമ്മതിച്ചു. മുലപ്പാല്‍ അകത്തു ചെന്നതായി പോസ്‌റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തതിനു പിന്നാലെ യുവതിയെ കസ്‌റ്റഡിയിലെടുത്തു. പിന്നീട്‌ യുവതിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ വീട്ടിലെ ശുചിമുറിയില്‍ വച്ചാണ്‌ ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. പിന്നീട്‌ കുഞ്ഞിനെയുമെടുത്ത്‌ പഠനമുറിയിലെത്തി തുണിയില്‍ കിടത്തിയശേഷം […]