ചിക്കനും മുട്ടയും കഴിക്കാമോ? നോൺ വെജ് പ്രേമികൾ അന്നം മുട്ടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  സ്വന്തം ലേഖകന്‍ കോട്ടയം: രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ പക്ഷിപ്പനി പേടിയിലാണ്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി മൂലം ചത്തത് ലക്ഷക്കണക്കിന് പക്ഷികളാണ്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളില്‍ കോഴി വിലയില്‍ വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇറച്ചി നന്നായി വേവിച്ച് കഴിച്ചാല്‍ മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ചൂടേറ്റാല്‍ വൈറസ് നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ […]

ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം; സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും എന്തൊക്കെ?

സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തിലുള്‍പ്പെടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ മൃഗസംരക്ഷണ വകുപ്പ്. നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ്. പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. എന്നാല്‍ ചത്തതോ, രോഗം ബാധിച്ചതോ […]

കോഴിയിറച്ചി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടണം : മന്ത്രി കെ.രാജു

  സ്വന്തം ലേഖിക നീലേശ്വരം: പാൽ, കോഴിമുട്ട, കോഴിയിറച്ചി തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിൽ കേരളം കുറച്ചുകൂടി സ്വയംപര്യാപ്തത നേടണമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു ആവശ്യപ്പെട്ടു. നിലവിൽ ആവശ്യത്തിന്റെ 20 ശതമാനം പാലും 40 ശതമാനത്തിൽ താഴെ ഇറച്ചിയും മാത്രമേ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്നുള്ളൂവെന്ന് അദ്ദേഹം വ്യകത്മാക്കി. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കൂടോലിൽ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റ്-സാദിയ അഡീഷണൽ പ്രൊഡക്ഷൻ യൂണിറ്റ് കോഴിയിറച്ചി സംസ്‌കരണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . കേരള ചിക്കൻ പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ ഉത്പാദനം വൻതോതിൽ വർധിപ്പിക്കാൻ സാധിക്കും.നമുക്ക് […]