കോഴിയിറച്ചി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടണം : മന്ത്രി കെ.രാജു

കോഴിയിറച്ചി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടണം : മന്ത്രി കെ.രാജു

 

സ്വന്തം ലേഖിക

നീലേശ്വരം: പാൽ, കോഴിമുട്ട, കോഴിയിറച്ചി തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിൽ കേരളം കുറച്ചുകൂടി സ്വയംപര്യാപ്തത നേടണമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു ആവശ്യപ്പെട്ടു.

നിലവിൽ ആവശ്യത്തിന്റെ 20 ശതമാനം പാലും 40 ശതമാനത്തിൽ താഴെ ഇറച്ചിയും മാത്രമേ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്നുള്ളൂവെന്ന് അദ്ദേഹം വ്യകത്മാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കൂടോലിൽ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റ്-സാദിയ അഡീഷണൽ പ്രൊഡക്ഷൻ യൂണിറ്റ് കോഴിയിറച്ചി സംസ്‌കരണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .

കേരള ചിക്കൻ പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ ഉത്പാദനം വൻതോതിൽ വർധിപ്പിക്കാൻ സാധിക്കും.നമുക്ക് ആവശ്യമുള്ള ഇറച്ചി സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഇറച്ചിസംസ്‌കരണ യൂണിറ്റിലേക്കുള്ള റോഡിനായി അപേക്ഷ തരുന്ന മുറയ്ക്ക് സ്ഥലം പാട്ടത്തിന് അനുവദിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

Tags :