വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ലോഡ്ജില്‍ പൂട്ടിയിട്ട് കവര്‍ച്ച: യുവാവിന് ഒമ്പതു വർഷം തടവ്
സ്വന്തം ലേഖകൻ മണ്ണാര്‍ക്കാട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവിന് ഒമ്പതുവർഷം തടവുശിക്ഷ വിധിച്ചു. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറിനാണ് (36) ശിക്ഷ. മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2016-ല്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. യുവതി പട്ടികജാതിക്കാരിയാണ്. പരാതിക്കാരിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പഴനിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലോഡ്ജില്‍ താമസിപ്പിക്കുകയുമായിരുന്നു. യുവതി ശൗചാലയത്തില്‍ പോയ സമയത്ത് പുറത്തുനിന്ന് പൂട്ടി ആഭരണങ്ങളുമായി കടന്നുകളഞ്ഞുവെന്നാണ് കേസ്. രണ്ട് […]