play-sharp-fill

അയല്‍വീട്ടിലെ സിസിടിവി ക്യാമറ നിങ്ങളെയും നിരീക്ഷിക്കുന്നുണ്ടോ? സ്വകാര്യതയിലേക്ക് നീളുന്ന ക്യാമറ കണ്ണുകള്‍ കേസില്‍ കുടുക്കിയേക്കാം; സിസിടിവി കാരണം മാനം പോയ വിമുക്തഭടന്റെ അനുഭവം

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ തൃക്കൈപറമ്പത്ത് ഹൗസില്‍ കെ.എന്‍. പ്രേമചന്ദ്രനും അയല്‍വാസിയും തമ്മില്‍ ചെറിയ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ടര സെന്റിലുള്ള പ്രേമചന്ദ്രന്റെ വീടിന്റെ തൊട്ടടുത്ത് പുതിയ താമസക്കാര്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കോര്‍പ്പറേഷന്‍ ഓഫീസിലും മറ്റും ഇരുകൂട്ടരും പരാതികളുമായി എത്തി. ഇരു വീടുകളും തമ്മിലുള്ള അകലം ആറടി മാത്രംമാണ്. തര്‍ക്കം മുറുകിയതോടെ പ്രേമചന്ദ്രന്റെ വീടിന്റെ കിടപ്പുമുറി, വരാന്ത, ലിവിംഗ് റൂം, അലക്ക് കല്ലുള്ള പിന്‍മുറ്റം, മുകള്‍നിലയിലെ ബാല്‍ക്കണി എന്നീ ഭാഗങ്ങളും മുറ്റവുമൊക്കെ പതിയുന്ന രീതിയില്‍ അയല്‍വാസി ഏഴു […]

കള്ളന്മാരുടെ അതിബുദ്ധി ആപത്തായി : സി.സി.ടി.വി കാമറ മോഷ്ടിക്കാൻ ശ്രമിച്ചവരെ കുടുക്കിയത് മറ്റൊരു സിസിടിവി കാമറ ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ബാലരാമപുരം: കള്ളന്മാരുടെ അതിബുദ്ധി ആപത്തായി. സിസിടിവി കാമറ മോഷ്ടിക്കാൻ ശ്രമിച്ചവരെ കുടുക്കിയത് മറ്റൊരു സി.സി.ടി.വി കാമറ. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമം അടുത്തുള്ള മറ്റൊരു സിസിടിവി കാമറയിൽ പതിഞ്ഞതാണ് പണിയായത്. മോഷ്ടാക്കൾ ഇതിൽ ഒരു സിസിടിവി കാമറ മാത്രമെ കണ്ടിരുന്നുള്ളു. തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വർധിച്ചതിനെ തുടർന്ന് ഒരുമ റസിഡന്റ് അസോസയേഷനാണ് ജംഗ്ഷനിൽ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇത് അഴിച്ച് മാറ്റാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. എന്നാൽ ഇതിൽ ഒരു കാമറ മാത്രമെ കള്ളൻന്മാർ കണ്ടിരുന്നുള്ളു. […]