രാജ്യത്ത് 1984 ആവർത്തിക്കാൻ അനുവദിക്കില്ല ; ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ ബാധിത മേഖലകളിലെത്തണം : ഡൽഹി ഹൈക്കോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിൽ ഇനി 1984 ആവർത്തിക്കാൻ അനുവദിക്കില്ല. ഡൽഹിയിൽ കലാപം നടക്കുന്ന മേഖലകളിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തി ജനവിശ്വാസം നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി.കൂടാതെ കലാപത്തിനിടയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കലാപത്തേപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർഷവർധന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി. കലാപത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. അഡ്വ. സുബൈദ ബീഗത്തിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. കലാപത്തിനിരയായവരും സർക്കാരും തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് […]