play-sharp-fill
നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾക്കൊക്കെ പ്രതികരിക്കാനും ഞങ്ങൾ സിനിമാ നടന്മാർക്ക് പറ്റില്ല, തടി കുറക്കണം,സിക്‌സ് പാക്ക് ഉണ്ടാക്കണം ; അങ്ങനെ തിരക്കുള്ള ജീവിതമാണ് : ടൊവിനോയെ അടക്കം ട്രോളി ഹരീഷ് പേരടി രംഗത്ത്

നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾക്കൊക്കെ പ്രതികരിക്കാനും ഞങ്ങൾ സിനിമാ നടന്മാർക്ക് പറ്റില്ല, തടി കുറക്കണം,സിക്‌സ് പാക്ക് ഉണ്ടാക്കണം ; അങ്ങനെ തിരക്കുള്ള ജീവിതമാണ് : ടൊവിനോയെ അടക്കം ട്രോളി ഹരീഷ് പേരടി രംഗത്ത്

സ്വന്തം ലേഖകൻ

കൊച്ചി : ഡൽഹിയിൽ അടങ്ങാത്ത സംഘപരിവാറിന്റെ ഭീകരതയുടെ സഹപ്രവർത്തകരായ സിനിമാക്കാരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കലാപത്തിൽ അപ്പാപ്പോൾ പ്രതികരിക്കാനാവില്ലെന്ന് താരം പറഞ്ഞു. സഹ സിനിമാ പ്രവർത്തകർക്കെതിരെ പരിഹാസവുമായി ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുന്നത്.


സിനിമാക്കാർക്ക് ഒരുപാട് തിരക്കുള്ള ജീവിതമല്ലേ? അതുകൊണ്ടാണ്. ഈ പ്രശ്‌നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാൽ ഞങ്ങൾ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോൾ നിങ്ങളെല്ലാവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോയെന്നും സഹ പ്രവർത്തകരെ പരിഹസിച്ച് ഹരീഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞങ്ങൾ സിനിമാക്കാര് വലിയ തിരക്കിലാണ്. നിങ്ങൾ വിചാരിക്കുംപോലത്തെ ആൾക്കാരല്ല ഞങ്ങൾ. ഞങ്ങൾക്ക് വലിയ തിരക്കാണ്. നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾക്കൊന്നും അപ്പാപ്പം പ്രതികരിക്കാൻ ഞങ്ങൾക്ക് പറ്റൂല. കാരണം എന്താച്ചാല് ഞങ്ങൾക്ക് കഥാപാത്രങ്ങൾക്ക് വേണ്ടിയിട്ട് തടി കൂട്ടണം, തടി കുറയ്ക്കണം, സിക്‌സ് പാക്ക് ഉണ്ടാക്കണം, എയിറ്റ് പാക്‌സ് ഉണ്ടാക്കണമെന്നും ഹരീഷ് പറഞ്ഞു. സഹപ്രവർത്തകരെ കണക്കിന് പരിഹസിച്ചതിന് ശേഷം വയലാറിന്റെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനവും ആലപിച്ചാണ് താരം തന്റെ ഫെയ്‌സ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.