എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കേസെടുക്കുമെന്ന് പോലീസ്

തൃശ്ശൂർ: വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു. ചാവക്കാട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇടതുകൈ കുത്തിവീണ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചാവക്കാട് എംആർആർഎം സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി റിഷിൻ മുഹമ്മദിനാണ് ഈ അപകടം ഉണ്ടായത്. കൈയുടെ എല്ല് പൊട്ടിയ വിദ്യാർത്ഥിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാവക്കാട് പൊന്നാനി റൂട്ടിലോടുന്ന ഹനീഫ ബസ്സിലെ കണ്ടക്ടറാണ് വിദ്യാർത്ഥിയെ വലിച്ചു താഴെയിട്ടത്. ഇയാൾക്കെതിരെ ചാവക്കാട് പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാനായാണ് ബസ്സിൽ കയറാൻ വിദ്യാർത്ഥി എത്തിയത്. ഇതിനിടെ ബസിന്റെ ഫുട്‌ബോർഡിൽ […]

അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട ; സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ഊന്നുവടിയും ക്രച്ചസും നിർബന്ധം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട, സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ക്രച്ചസും ഊന്നുവടിയും നിർബന്ധം. ബസുകളിൽ അംഗപരിമിതർക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം നിർദേശിച്ചത്. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോർ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്താണ് (ജിഎസ്ആർ 959(ഇ)271219) വിജ്ഞാപനം പുറത്ത് ഇറക്കിയത്. പുതിയ നിയമം അനുസരിച്ച് ബസുകളിൽ ക്രച്ചസ്/വടി/വാക്കർ, കൈവരി/ഊന്ന് എന്നിവ ബസുകളിൽ നിർബന്ധമായും ഉണ്ടാകണം. വീൽചെയർ ഉപയോഗിക്കുന്നവർക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇനി മുതൽ […]