‘എനിക്ക് കാന്‍സറാണ്, അതിനെതിരെ പൊരുതണം; സ്തനാര്‍ബുദം ആണെന്ന് കേള്‍ക്കുമ്പോള്‍ ജീവിതം അവസാനിച്ചെന്നാണ് കരുതുന്നത്; കാന്‍സര്‍ ഒരിക്കലും ജീവിതാവസാനമല്ല’; അതിജീവന കഥ പങ്കുവെച്ച് താരം
സ്വന്തം ലേഖകൻ കാന്‍സര്‍ അതിജീവനത്തിന്റെയും പോരാട്ടങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്.അത്തരത്തില്‍ സ്തനാര്‍ബുദത്തിനെതിരെയുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി ഛവി മിത്തല്‍. രോഗം സ്ഥിരീകരിക്കപ്പെട്ടതും സര്‍ജറിയും തുടര്‍ന്നുള്ള ചികിത്സാ കാലവുമൊക്കെ ഛവി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.രോഗത്തെ സധൈര്യം നേരിടാനുള്ള പ്രചോദനാത്മകമായ വീഡിയോകളും താരം മറ്റുള്ളവര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും കാന്‍സറിനെ നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഛവി. സ്തനത്തില്‍ മൂന്നു മുഴകള്‍ ഉണ്ടെന്നും അത് കൂടുതല്‍ പരിശോധിക്കണമെന്നും പറഞ്ഞപ്പോള്‍ താന്‍ അത്ര കാര്യമാക്കിയെടുത്തില്ല എന്നു പറയുകയാണ് നടി. […]