വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രം; ഭര്‍ത്താവ് ജോലിക്ക് പോയ തക്കം നോക്കി ആഭരണവും പണവുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടി നവവധു

സ്വന്തം ലേഖകൻ ലഖ്നൗ: വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി യുവതി. കഴിഞ്ഞയാഴ്ചയാണ് സമീപ ഗ്രാമത്തിലെ യുവാവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇരുവരും സന്തോഷത്തോടെയാണ് ജീവിതം തുടങ്ങിയത്. മധുവിധു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവാവ് ജോലിക്ക് പോയി തുടങ്ങി. ഈ തക്കം നോക്കി, യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഭാര്യയെ കണ്ടില്ല. തുടര്‍ന്ന് ഭാര്യയുടെ അമ്മയെയും അച്ഛനെയും ബന്ധപ്പെട്ടു. സ്വന്തം വീട്ടിലും ഭാര്യ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ഇയാള്‍ പരിഭ്രാന്തനായി. ഏറെ […]

വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം വിവാഹത്തിന് മുന്നേ ഒളിച്ചോടി യുവതി; അമ്പരന്ന് വീട്ടുകാരും ബന്ധുക്കളും; ഒടുവിൽ സംഭവിച്ചത്

സ്വന്തം ലേഖകൻ തൊടുപുഴ: വിവാഹത്തിന് മുൻപ് യുവതി ഭാവി വരനോടൊപ്പം ഒളിച്ചോടി.ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്.അതിനിടയിലാണ് ഒളിച്ചോ‌ട്ടം. മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇരുവരും ബംഗളൂരുവിലേക്കു കടന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു […]