play-sharp-fill
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രം; ഭര്‍ത്താവ് ജോലിക്ക് പോയ തക്കം നോക്കി ആഭരണവും പണവുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടി നവവധു

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രം; ഭര്‍ത്താവ് ജോലിക്ക് പോയ തക്കം നോക്കി ആഭരണവും പണവുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടി നവവധു

സ്വന്തം ലേഖകൻ

ലഖ്നൗ: വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി യുവതി.

കഴിഞ്ഞയാഴ്ചയാണ് സമീപ ഗ്രാമത്തിലെ യുവാവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇരുവരും സന്തോഷത്തോടെയാണ് ജീവിതം തുടങ്ങിയത്. മധുവിധു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവാവ് ജോലിക്ക് പോയി തുടങ്ങി. ഈ തക്കം നോക്കി, യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഭാര്യയെ കണ്ടില്ല. തുടര്‍ന്ന് ഭാര്യയുടെ അമ്മയെയും അച്ഛനെയും ബന്ധപ്പെട്ടു. സ്വന്തം വീട്ടിലും ഭാര്യ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ഇയാള്‍ പരിഭ്രാന്തനായി. ഏറെ വൈകിയും കണ്ടെത്താനാകാത്തതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനുമായി ഒളിച്ചോടിയതാണെന്ന് വ്യക്തമായത്.

വിവാഹ ആഭരണങ്ങളും പണവുമായിട്ടാണ് യുവതി ഒളിച്ചോടിയത്. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ഭാര്യക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പിന്നീടാണ് യുവാവ് മനസ്സിലാക്കിയത്. ഇയാള്‍ യുവതിക്കും കാമുകനുമെതിരെ പരാതി നല്‍കി. ഒളിവില്‍ പോയ ദമ്പതികള്‍ക്കെതിരെ കേസെടുത്തു.