പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിന് 25000 രൂപ കൈക്കൂലി..! മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് അറസ്റ്റിലായത്. സ്വന്തം പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിനാണ് ചന്ദ്രൻ രണ്ടത്താണി സ്വദേശി മുസ്തഫയോട് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന്, 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എടരിക്കോട് വില്ലേജ് ഓഫീസിൽ വച്ചാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ എടരിക്കോട് വില്ലേജ് ഓഫീസിൽ വച്ചാണ് ഇയാളെ പിടികൂടിയത്. പരാതിക്കാരന്റെ വീടിനടുത്ത് മണ്ണ് നീക്കം ചെയ്യുന്നുണ്ടായിരുന്നു. ഇത് തടസപ്പെടുത്തുമെന്ന് പറഞ്ഞാണ് ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെട്ടത്. […]

കൈക്കൂലി തന്നാൽ മാത്രം കാര്യം നടക്കും; കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 60,000 രൂപ പിടിച്ചെടുത്ത് വിജിലൻസ്…ഒരിടവേളയ്ക്ക് ശേഷം കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം സർക്കാർ ഓഫീസുകളിൽ കൂടുമ്പോൾ…

കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. പഴയ റെക്കോർ‍ഡുകള്‍ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഒരു ഏജന്റിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത 60,000 രൂപ കണ്ടെടുത്തത്. ആധാരമെഴുത്തുകാരിൽ നിന്നു ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ- 2, എസ്പി അജയകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാലും കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകാറില്ലെന്ന് കണ്ടെത്തിയതായി വിജിലൻസ് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് […]

പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകന്‍ കാസര്‍കോട്: പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി വിജിലന്‍സ് കോടതിയാണ് പോലീസുകാരന് ശിക്ഷ വിധിച്ചത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ ഡി സെബാസ്റ്റ്യനാണ് സിദ്ദീഖ് എന്നയാളെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസില്‍ നിന്നും പരാതിക്കാരന്റെ അനുജനായ സിദ്ദീഖിനെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിന്, എഎസ്ഐ കെ ഡി […]