play-sharp-fill

കോവിഡിൽ തകര്‍ന്നടിഞ്ഞ് വ്യാപാര മേഖല; കിട്ടിയ സമയം മുതലെടുത്ത് ബ്ലേഡ് മാഫിയ കോട്ടയം നഗരം കീഴടക്കി; പണം നല്കുന്നത് പത്താം കളം മുതൽ കഴുത്തറപ്പൻ വരെ

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് വ്യാപനത്തിന്റ രണ്ടാം ഘട്ടം തുടരുകയും സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വ്യാപാര മേഖല കടുത്തവെല്ലുവിളിയിലേക്ക്. കിട്ടിയ സമയം മുതലെടുത്ത് ബ്ലേഡ് മാഫിയയും രംഗത്തെത്തി. വ്യാപാരികളില്‍ ഭൂരിഭാഗവും പലിശയ്ക്ക് പണം വാങ്ങിയാണ് ദിനംപ്രതിയുള്ള കാര്യങ്ങള്‍ നീക്കിയിരുന്നത്.പത്താം കളവും, കഴുത്തറപ്പനുമാണ് രംഗത്തുള്ളത് വര്‍ഷങ്ങളായി ഇങ്ങനെയാണ് മിക്ക വ്യാപാരികളും വ്യാപാരം ചെയ്തുകൊണ്ടിരുന്നത്. കോവിഡിന് മുമ്പ് മികച്ച രീതിയിലാണ് പണത്തിന്റെ ക്രയവിക്രയം നടന്നുകൊണ്ടിരുന്നത്. കോവിഡിന്റെ ഒന്നാം വരവില്‍ തകര്‍ന്ന വ്യാപാരമേഖല കരകയറി വരുന്നതിനിടെയാണ് കോവിഡ് രണ്ടാം വരവ് ആരംഭിച്ചത്. ഇതോടെ […]

ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ കേരളത്തിലും സജീവം; കോട്ടയത്തും തൃശൂരുമടക്കം നിരവധി കേസുകള്‍; ഭീഷണിയെത്തുടര്‍ന്ന് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു; എസ് ബി ഐ അടക്കമുള്ള പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് വായ്പ നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് അരങ്ങേറുന്നത് കൊടുംചതി; അറിയാതെ പോകരുത് ഈ പുതിയ തട്ടിപ്പ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് കാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ തട്ടിപ്പാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള വായ്പ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ തട്ടിപ്പിനിരയാവുന്നത് നിരവധി ആളുകളാണ്. ഫെയ്സ് ബുക്ക് വഴിയാണ് കൂടുതലും തട്ടിപ്പ്, ഫെയ്സ് ബുക്ക് ഓപ്പൺ ചെയ്താൽ ഇത്തരം ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള ബ്ലേഡ് കമ്പനിയുടെ പരസ്യം കാണാം. ക്ലിക്ക് ചെയ്യുന്നതോടെ ലോൺ ആപ്ളിക്കേഷൻ ഫോം ലഭിക്കും ,ഇത് പൂരിപ്പിച്ചാലുടൻ പണം ലഭിക്കും എന്ന് പറഞ്ഞ് സർവീസ് ചാർജ് ഈടാക്കും .തുടർന്ന് 5000 രൂപ ലോൺ നല്കിയാൽ പത്ത് ദിവസത്തിനകം 10000 രൂപ തിരിച്ചടയ്ക്കണം […]

ബ്ലേഡ് മാഫിയാ രംഗത്ത് സ്ത്രീകളും ; രഹസ്യ വിവരത്തെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

  സ്വന്തം ലേഖകൻ പാനൂർ: ബ്ലേഡ് മാഫിയാ രംഗത്ത് സ്ത്രീകളും സജീവം. രഹസ്യ വിവരത്തെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പണം നൽകുന്നതിനും പലിശ പിരിക്കുന്നതിനും പുരുഷൻമാർക്കു പകരം ബ്ലേഡ് മാഫിയ സ്ത്രീകളെ നേരത്തെ ഉപയോഗിച്ച് തുടങ്ങിയിരുന്നു. പുതിയ രീതിക്കു പിന്നാലെയാണ് വനിതകളും ബ്ലേഡ് രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ പുരുഷൻമാരെ ഉപയോഗപ്പെടുത്തി പണം നൽകലും പലിശ പിരിക്കലും നടത്തിയിരുന്ന ബ്ലേഡ് സംഘങ്ങൾ പുരുഷൻമാർക്ക് പകരം സ്ത്രീകളെ ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. പുരുഷൻമാർ പലരും പണപ്പിരിവിൽ വെട്ടിപ്പ് നടത്തിയതോടെയാണ് വനിതകളെ […]