play-sharp-fill

ഗവർണർ ഇനി ബി.ജെ.പി അധ്യക്ഷൻ ; വിക്കിപീഡിയ പേജിൽ പേര് തിരുത്തി ട്രോളന്മാർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബി.ജെ.പി അധ്യക്ഷൻ. ഗവണറുടെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്ത് ട്രോളന്മാർ. ഗവർണറും സർക്കാരും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമായതോടെ ഗവർണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നതിനിടെയാണ് വിക്കിപീഡിയ പേജിലും ഈ തിരുത്തൽ വന്നത്. ശനിയാഴ്ച രാവിലെ മുതലാണ് അജ്ഞാത യൂസർമാർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ഗവർണർക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷൻ എന്ന് കൂടി ചേർത്തത്. പിന്നീട് പലതവണ ഈ പേജിൽ തിരുത്തലുകൾ […]

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ജനുവരി 15 ന് മുൻപ് പ്രഖ്യാപിക്കും ; കേന്ദ്ര – സംസ്ഥാന നേതാക്കളുടെ ചർച്ച ആരംഭിച്ചു

സ്വന്തം ലേഖകൻ എറണാകുളം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രഖ്യാപനം ജനുവരി പതിനഞ്ചന് മുൻപ്. കേന്ദ്ര – സംസ്ഥാന ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു. പാർട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജി.വി.എൽ നരസിംഹ റാവു എന്നിവരുടെ അദ്ധ്യക്ഷതയിലാണ് യോഗം. പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളാണ് പ്രധാനമായും യോഗത്തിൽ നടക്കുക. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള അമിത് ഷായുടെ കേരളാ റാലിക്കുള്ള ഒരുക്കങ്ങളും ചർച്ചയാകും. കെ.സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശ്രീധരൻപിള്ള […]

ചുവടുകൾ പിഴയ്ക്കുന്നു : അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങാം കണ്ണീരോടെ ; മുത്തലാഖും കാശ്മീരും അയോധ്യയും തുണച്ചില്ല

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പിയ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. അടുത്ത ജനുവരിയിൽ അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വരിക കണ്ണീരോടെയായിരിക്കും. ബി.ജെ.പി ഭരണത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട് കാവി മാഞ്ഞ് രാജ്യത്ത് നീലയും പിങ്കുമൊക്കെ വീണ്ടും പടർന്ന് തുടങ്ങിയിട്ടുണ്ട്. ബിജെപിയെ വെറും 37 ശതമാനത്തിൽ താഴേയ്ക്ക് ഒതുക്കിയാണ് ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലവും തിങ്കളാഴ്ച്ച പുറത്തുവന്നത്. പ്രാദേശിക പാർട്ടികളും കോൺഗ്രസുമൊക്കെ ചേർന്ന് ഭരണം പിടിച്ചതോടെ അമിത ദേശീയതയും ദേശീയ വിഷയങ്ങളും ജനങ്ങൾ തള്ളിക്കളയുന്നത് ബിജെപിയും തിരിച്ചറിഞ്ഞ തുടങ്ങിയിട്ടുണ്ടെന്ന് തീർച്ച. അമിത് ഷായും നരേന്ദ്ര മോഡിയും 2014ൽ […]