ആഘോഷം വന്നാലും കൊറോണ വന്നാലും മലയാളിക്ക് മുഖ്യം മദ്യം ; ജനതാ കർഫ്യൂ അടിച്ചുപൊളിക്കാൻ കേരളം വാങ്ങിയത് 76.6 കോടി രൂപയുടെ മദ്യം
സ്വന്തം ലേഖകൻ തിരുവനന്തപുരം :ആഘോഷം വന്നാലും രാജ്യത്തെ പിടിച്ചു കുലുക്കുന്ന കൊറോണ പോലുള്ളമഹാമമാരി വന്നാലും മലയാളിക്ക് എന്നും മദ്യം തന്നെ പ്രധാനനം. കൊറോണ വൈറസിനെ പ്രതിരരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസമായ ശനിയാഴ്ച മാത്രം കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. 21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെയും വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യമാണ്. അതേസമയം കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്‌ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വിൽപനയിൽ 118.68 ശതമാനം വർധനവാണ് […]