ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കുക…..! മദ്യം വാങ്ങാനെത്തുന്നവർ തുവാലയോ മാസ്‌കോ ധരിച്ച് മാത്രം എത്തുക ; സർക്കുലറുമായി ബിവറേജസ് കോർപ്പറേഷൻ

ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കുക…..! മദ്യം വാങ്ങാനെത്തുന്നവർ തുവാലയോ മാസ്‌കോ ധരിച്ച് മാത്രം എത്തുക ; സർക്കുലറുമായി ബിവറേജസ് കോർപ്പറേഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ സർക്കുലർ പുറത്തിറക്കി. മദ്യം വാങ്ങിക്കാൻ എത്തുന്നവർ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കി തിരക്ക് കുറഞ്ഞ സമയങ്ങളിൽ മദ്യം വാങ്ങണമെന്നും മദ്യം വാങ്ങി കഴിഞ്ഞും അതിനു മുൻപും കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും മദ്യപാനികൾക്കായി ഇറക്കിയ സർക്കുലറിലുണ്ട്.

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. മദ്യം വാങ്ങാനെത്തുന്നവർ തൂവാലയോ മാസ്‌കോ ധരിച്ച് വേണം വരാനെന്നും പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവർ മദ്യശാലയിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടാത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.