സിപിഎമ്മിന്റെ രണ്ടാം വിക്കറ്റും തെറിച്ചു ; ശിവശങ്കറിന് പിന്നാലെ ബിനീഷ് കൊടിയേരിയും ഇ.ഡിയുടെ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ബെംഗളൂരു: ഏറെ വിവാദങ്ങൾക്കിടയിൽ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കരൻ അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ബംഗളുരുവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്. നേരത്തെ ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. കേസിൽ ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ […]

അത് കണ്ടപ്പോൾ അച്ഛന്റെ പിന്തുണ ഒരു പുഞ്ചിരിയായിരുന്നു ; അച്ഛന്റെ മുഖം ശരീരത്തിൽ ടാറ്റു ചെയ്ത ചിത്രം ആരാധകരുമായി പങ്കുവെച്ച് ബിനീഷ് കോടിയേരി

സ്വന്തം ലേഖകൻ കൊച്ചി : അച്ഛനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രം ശരീരത്തിൽ ടാറ്റു ചെയ്ത് നടൻ ബിനീഷ് കോടിയരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാൾ ചുറ്റിക നക്ഷത്രവും ഉടുക്കും ബിനീഷ് ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ട്. ഉടുക്ക് എന്നത് കലയും അതിൽ നിന്ന് പുറത്തുവരുന്ന ശബ്ദം അഞ്ച് ഭൂഖണ്ഡത്തിലെ വിപ്ലവ പോരാളികളെ അഭിവാദ്യം അർപ്പിക്കുന്നതുമാണ്. ഇത്തരമൊരു ബോധ്യത്തിലേക്കും ജീവിതത്തിലേക്കും തന്നെ നയിച്ചത് എന്റെ അച്ഛനാണ്. അതുകൊണ്ടാണ് അച്ഛന്റെ ചിത്രം ടാറ്റു ചെയ്തതെന്നും ബിനീഷ് ആരാധകരുമായി പങ്കുവെച്ചു. മാനവികത മുറുകെ പിടിച്ച് മുന്നോട്ടുപോകാനുളള ആഹ്വാനം […]