അത് കണ്ടപ്പോൾ അച്ഛന്റെ പിന്തുണ ഒരു പുഞ്ചിരിയായിരുന്നു ; അച്ഛന്റെ മുഖം ശരീരത്തിൽ ടാറ്റു ചെയ്ത ചിത്രം ആരാധകരുമായി പങ്കുവെച്ച് ബിനീഷ് കോടിയേരി

സ്വന്തം ലേഖകൻ

കൊച്ചി : അച്ഛനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രം ശരീരത്തിൽ ടാറ്റു ചെയ്ത് നടൻ ബിനീഷ് കോടിയരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാൾ ചുറ്റിക നക്ഷത്രവും ഉടുക്കും ബിനീഷ് ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ട്.

ഉടുക്ക് എന്നത് കലയും അതിൽ നിന്ന് പുറത്തുവരുന്ന ശബ്ദം അഞ്ച് ഭൂഖണ്ഡത്തിലെ വിപ്ലവ പോരാളികളെ അഭിവാദ്യം അർപ്പിക്കുന്നതുമാണ്. ഇത്തരമൊരു ബോധ്യത്തിലേക്കും ജീവിതത്തിലേക്കും തന്നെ നയിച്ചത് എന്റെ അച്ഛനാണ്. അതുകൊണ്ടാണ് അച്ഛന്റെ ചിത്രം ടാറ്റു ചെയ്തതെന്നും ബിനീഷ് ആരാധകരുമായി പങ്കുവെച്ചു.

മാനവികത മുറുകെ പിടിച്ച് മുന്നോട്ടുപോകാനുളള ആഹ്വാനം കൂടിയാണ് ഈ പച്ചകുത്തലെന്നും ബിനീഷ് പങ്കുവെച്ചു. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെയുള്ളു. ബാക്കിയെല്ലാം മാറിക്കൊണ്ടിരിക്കും.

മൂന്നോട്ടുള്ള എന്റെ ജീവിതത്തിലേക്ക് കൂടുതൽ എന്തെങ്കിലും ചേർക്കപ്പെടുമെങ്കിൽ അതും ഞാൻ പച്ചകുത്തിയേക്കാമെന്നും ബിനീഷ് പറയുന്നു.ടാറ്റു കണ്ടപ്പോൾ അച്ഛന്റെ പിന്തുണ ഒരു പുഞ്ചിരി ആിരുന്നുവെന്നും ബിനീഷ് പറഞ്ഞു.

ബിനീഷിന്റെ സുഹൃത്ത് രാജഗോപാലാണ് ടാറ്റു ചെയ്തത്.