‘എന്തിനാടോ തന്തയെ പറയിക്കുന്നെ…’; ഫേസ് ബുക്ക് പോസ്റ്റില്‍ തെറി വിളിച്ച യുവാവിന് കുറിക്ക് കൊള്ളുന്ന മറുപടി ; കുടുംബച്ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകൾ ; മുകേഷിന്റെ കമെന്റുകൾ വൈറൽ
സ്വന്തം ലേഖകൻ കൊല്ലം: തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഫേസ് ബുക്കിൽ കുടുംബച്ചിത്രം പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകള്‍ നേര്‍ന്ന് മുകേഷ്. കൊല്ലത്ത് മുകേഷിന്റെ എതിർ സ്ഥാനാർത്ഥിയാണ് ബിന്ദു കൃഷ്ണ. ‘കരുത്തും, കരുതലും…കുടുംബം’ എന്നായിരുന്നു കുടുംബച്ചിത്രത്തോടൊപ്പം ബിന്ദു കൃഷ്ണ പങ്കുവച്ച അടിക്കുറിപ്പ്. ഈ ചിത്രത്തിന് ‘മനോഹരമായ കുടുംബം. സ്‌റ്റേ ബ്ലെസ്ഡ്’ എന്നായിരുന്നു ചിത്രത്തിന് മുകേഷ് ഇട്ട കമന്റ്. ഇതോടെ നിരവധി യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ കമന്റ് ഏറ്റെടുത്തു. പ്രതിപക്ഷ ബഹുമാനത്തെ പുകഴ്ത്തിയായിരുന്നു മിക്കവരും അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാൽ മുകേഷ് ഇട്ട […]