play-sharp-fill

കാമുകിയുടെ പീഡനം സഹിക്ക വയ്യ ; ഫെയ്സ്ബുക്ക് ലൈവിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ..!! പ്രമുഖ ഹാസ്യ നടൻ ആശുപത്രിയിൽ

സ്വന്തം ലേഖകൻ മുംബൈ : ഹാസ്യ നടൻ തീർത്ഥാനന്ദ റാവു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ എത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് സ്ഥലത്ത് എത്തി തീർത്ഥാനന്ദിന്റെ ജീവൻ രക്ഷിച്ചു. താരം ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് താരം. കപിൽ ശർമ്മ ഷോയിലെ ഹാസ്യ താരമാണ് തീർത്ഥാനന്ദ. തനിക്ക് ഇനി ജീവിക്കാൻ താത്പര്യമില്ലെന്ന് തീർത്ഥാനന്ദ് ആജ്തക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കൃത്യ സമയത്ത് പോലീസ് വന്നിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ സംസാരിക്കാൻ പോലും ഞാനുണ്ടാകില്ല. കാമുകിയെ വിവരം അറിയിച്ച് പോലീസ് […]

ഗുരുവായൂരിലെ ലോഡ്ജിൽ 2 കുട്ടികള്‍ മരിച്ചനിലയില്‍..! കൈ ഞരമ്പ് മുറിച്ച പിതാവ് ഗുരുതരാവസ്ഥയിൽ ; മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് നിഗമനം

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. 14ഉം എട്ടും വയസുള്ള കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കുട്ടി തൂങ്ങി മരിച്ച നിലയിലാണ്. ഇവരുടെ പിതാവ് ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. മക്കളെ കൊലപ്പെടുത്തി ചന്ദ്രശേഖരൻ ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രാത്രി പത്തരയോടെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. കുട്ടികളില്‍ ഒരാളെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖ അനുസരിച്ച് ഇവര്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഗുരുതരാവസ്ഥയിലായ […]

ജാതീയ അധിക്ഷേപം നടത്തിയ മേലുദ്യോഗസ്ഥക്ക് എതിരെ പരാതി നൽകിയിട്ടും കേസ് എടുത്തില്ല; സി ഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; പരാതി വിശദമായി പരിഗണിക്കേണ്ടത് കൊണ്ടാണ് നടപടി വൈകിയതെന്ന് പോലീസിന്റെ വിശദീകരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജാതീയ അധിക്ഷേപം നടത്തിയതിന് മേലുദ്യോഗസ്ഥയ്ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് സീഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അഞ്ചാം തീയതി കൊടുത്ത പരാതിയിൽ ചൊവ്വാഴ്ച മ്യൂസിയം പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് ശ്രമിച്ച സി ഡിറ്റ് ഉദ്യോഗസ്ഥ പൊലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആക്ഷേപമാണ്. മേലുദ്യോഗസ്ഥ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് മാര്‍ച്ച് അഞ്ചിനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസെടുക്കാതെ 9 ന് ഒത്ത്തീർപ്പിനായി വിളിപ്പിച്ചെന്നാണ് ആക്ഷേപം. പരാതി ഉന്നയിച്ച മേലുദ്യോഗസ്ഥയെയും […]