നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ വിചാരണ പുനഃരാരംഭിക്കുന്നു; കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുവാദം

സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനഃരാരംഭിക്കുന്നു. ഈ മാസം 21ന് കേസില്‍ രഹസ്യ വിചാരണ വീണ്ടും ആരംഭിക്കും. കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെയാണ് 21ന് വിസ്തരികരിക്കുന്നത്. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചത് കാരണം വിചാരണ തടസ്സപ്പെട്ടിരുന്നു. കേസില്‍ പൊലീസ് അറസ്റ്റുചെയ്ത പ്രതികള്‍ ജയിലില്‍ നിന്നും തന്നെ ഭീഷിണിപ്പെടുത്തിയതായുള്ള ദിലീപിന്റെ ആരോപണം വിചാരണ കോടതി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അനുമതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പുതിയ പ്രോസിക്യൂട്ടറെ […]

പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം; നടി മീനു മുനീറിനെ ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ചു; പോലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദ്ദനമെന്ന് നടി

സ്വന്തം ലേഖകന്‍ കൊച്ചി: വാഹന പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റത്തെ തുടര്‍ന്ന് നടി മീനു മുനീറിനെ ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. നടിയുടെ ആലുവയിലെ ഫ്ലാറ്റില്‍ കയറിയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മീനു മുനീറിനെ ഫ്ളാറ്റില്‍ കയറി അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഫ്ളാറ്റിലെ കാര്‍ പാര്‍ക്കിംങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പാര്‍ക്കിംഗ് അനധികൃതമായി അടച്ചുകെട്ടിയതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് വഴി വച്ചത്. പോലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദിച്ചതെന്ന് നടി പറഞ്ഞു. […]

യുവനടിയെ സൂപ്പർ മാർക്കറ്റിൽ വച്ച് അപമാനിക്കാന്‍ ശ്രമിച്ച പ്രതികളെ സി സി ടി വി ചതിച്ചു; പൊലീസ് അന്വേഷണം .

സ്വന്തം ലേഖകന്‍ കൊച്ചി: ഷോപ്പിംഗ് മാളില്‍വച്ച് നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഷോപ്പിംഗ് മാളിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദ്യശ്യങ്ങളുടെ പകര്‍പ്പ് എത്രയും വേഗം ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ശരീരത്തില്‍ സ്പര്‍ശിച്ചശേഷം കടന്നുകളഞ്ഞ അക്രമിയെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ച് പിന്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തി. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അപമാനശ്രമത്തിന്റെ വിശദാംശങ്ങള്‍ പങ്ക് വച്ചത്. ‘ആദ്യം ഞാന്‍ […]

എഴുന്നേൽക്കാൻ താമസിച്ചതിന് പതിനേഴുകാരിയെ പിതാവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു ; തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയുടെ കൈവിരലും മുറിഞ്ഞു തൂങ്ങി : നാടിനെ നടുക്കിയ സംഭവം കറുകച്ചാലിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പിതാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. അക്രമണത്തിൽ പെൺകുട്ടിയുടെ കൈവിരലും മുറിഞ്ഞു തൂങ്ങുകയും ചെയ്തു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മകൾ കിടന്ന മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ […]

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ സംഭവം : ഗണേശ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേശ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറഞ്ഞത്. കേസിൽ ഇന്നലെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും റിമാൻഡ് നീട്ടരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ […]