Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേശ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറഞ്ഞത്. കേസിൽ ഇന്നലെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും റിമാൻഡ് നീട്ടരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ടാണ് ബേക്കൽ സ്വദേശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിനാണ് പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേശ് കുമാറിന്റെ മുൻ ഓഫീസ് സെക്രട്ടറി അറസ്റ്റിലായത് കഴിഞ്ഞ മാസം 24 നാണ് അറസ്റ്റിലാണ്.