കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം : സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിനിയ്ക്ക് ദാരുണാണാന്ത്യം. കണ്ണൂർ മുരിങ്ങാട്ടുപാറയിൽ സജിയുടെ മകൾ അശ്വതിയാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. കളിക്കുന്നതിനിടെ അബദ്ധത്തിൽ സാരി അശ്വതചിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം പാറശാലയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ കുരുങ്ങി ഒന്നര വയസുകാരി മരിച്ചിരുന്നു. അയിര ചെങ്കവിള മേക്കേത്തട്ട് പുത്തൻവീട്ടിൽ രാജേഷ് മഞ്ജു ദമ്പതികളുടെ ഏകമകൾ സൈനയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാൻ […]

ജോലിയ്ക്ക് പോകുന്ന ഭർത്താവിനെ പിരിയുന്നതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു ; യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച യുവതി മരിച്ചു ; സംഭവം വൈക്കത്ത്

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷദ്വീപിൽ ജോലിക്കായി പോകുന്ന ഭർത്താവിനെ പിരിയുന്നതിലുള്ള മനോവിഷമത്താൽ യാത്ര മുടക്കാൻ യുവതി ഒതളങ്ങ കഴിച്ചു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേർത്തല കുത്തിയതോട് അശ്വതി ഭവനത്തിൽ മോഹൻദാസ് ഗിരിജ ദമ്പതിമാരുടെ മകളും വൈക്കം ഉദയനാപുരം നേരേ കടവ് പുതുവൽ നികർത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തിന് ശേഷം പെട്ടെന്നുതന്നെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം. മധുവിധു കഴിയും മുൻപ് ശരത്ത് ലക്ഷ്വദ്വീപിൽ ജോലിയ്ക്ക് […]