play-sharp-fill

ഏഷ്യാനെറ്റ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം

സ്വന്തം ലേഖകൻ കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാർത്ത വ്യാജമാണെന്ന് ആരോപിച്ച് പിവി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ജീവനക്കാർക്ക് മുൻകൂർ ജാമ്യം. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, പ്രസിഡൻറ് എഡിറ്റർ കെ ഷാജഹാൻ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കാണ് കോഴിക്കോട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടു കൂടിയാണ് ജാമ്യം നൽകിയത്. പോക്സോ […]

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമം ; നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി; കീഴടങ്ങിയത് എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബു

സ്വന്തം ലേഖകൻ കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി. എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്. അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയത്. ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. […]

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസ് അതിക്രമം; എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ല; പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ കൊച്ചി : ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അതിക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പറഞ്ഞ ഇ പി ജയരാജൻ, മാധ്യമ ധർമ്മം എല്ലാവരും പാലിക്കണമെന്നും വ്യക്തിഹത്യ ഉപേക്ഷിക്കണം, രക്‌തത്തിന് വേണ്ടി ദാഹിക്കൽ അരുതെന്നും കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ഓഫിസിലേക്ക് ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും […]

സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് വിനു ജോൺ മതിയായ സമയം നൽകാതെ ആക്രമിക്കുന്നു ; ഏഷ്യാനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ ജി സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്ക്ക് പോയത് ; ഏഷ്യനെറ്റിനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.വി ജയരാജൻ

സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് മതിയായ സമയം നൽകാതെ ആക്രമിക്കുന്നു. ഏഷ്യനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്‌ക്കെത്തിയതെന്ന് സിപി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിപിഎമ്മിനെതിരെ വ്യാജ വാർത്ത കൊടുക്കുന്ന ഏഷ്യാനെറ്റിനു പിന്നിൽ പ്രവർത്തിക്കുന്നത് ചില ദുഷ്ട ചിന്താഗതിക്കാരാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽ വ്യാജ വാർത്ത നിർമ്മിതിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഷ്യാനെറ്റ് ബ്യൂറോയ്ക്കു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൻസുർ വധം ഏറെ ദൗർഭാഗ്യകരമാണ്. എന്നാൽ […]