
പൊൻകുന്നം: വഴിയിൽ കളഞ്ഞു കിട്ടിയ മൊബൈൽ ഫോണും പണവും തിരികെ നൽകി മാതൃകയായി യുവാവ്. മൊബൈൽ ഫോണും പതിനായിരത്തിലേറെ വരുന്ന രൂപയുമാണ് ഉടമയ്ക്ക് തിരികെ നൽകിയത്.
മാതൃഭൂമി കോട്ടയം യൂണിറ്റിലെ സർക്കുലേഷൻ സെയിൽസ് ഓർഗനൈസർ ഉപ്പുതറ കാളക്കല്ലുങ്കൽ രാജേഷിനാണ് പൊൻകുന്നം ടൗണിൽ വഴിയിൽ കിടന്നു ഫോൺ കിട്ടിയത്. ഉടമയായ ഇളംകുളം ചെറുകാട്ട് ആണ്ടൂർ രാജീവിന് ഫോണും പണവും തിരികെ നൽകി.
കവറിനുള്ളിൽ എഴുതി വെച്ചിരുന്ന ഫോൺ നമ്പറുകളിൽ വിളിച്ചു. ആദ്യം എഴുതിയ രണ്ട് നമ്പറുകളിലേക്ക് വിളിച്ചപ്പോൾ കളഞ്ഞു കിട്ടിയ ഫോൺ തന്നെ ബെല്ലടിച്ചു. പിന്നീടുള്ള നമ്പറുകളിലേക്ക് വിളിച്ച് ആദ്യ രണ്ട് നമ്പറുകൾ പറഞ്ഞപ്പോൾ ഡി ഇ ഒ ഓഫീസിൽ ജോലി ചെയ്തിരുന്ന രാജീവിന്റെ ഫോൺ ആകാമെന്ന് സൂചന കിട്ടി. ആ സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. എന്നാൽ ഇതിനോടകം ഫോൺ നഷ്ടപ്പെട്ട വിവരം മനസ്സിലാക്കി സ്ഥലത്തെത്തിയ രാജീവിന് മെഡിക്കൽ സ്റ്റോർ ജീവനക്കാരുടെ സാന്നിധ്യത്തിൽ ഫോൺ കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







