
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവയ്പ്പിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ ആക്രമണ സംഭവത്തില്‍ ട്രംപും കുടുംബവും സുരക്ഷിതരാണെന്നറിഞ്ഞതില്‍ താൻ ആശ്വാസഭരിതനാണെന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ മോദി കുറിച്ചു.
അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു. അവരുടെ സുരക്ഷയ്‌ക്കായി അദ്ദേഹം ആശംസകള്‍ നേർന്നു.
ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അത് നിരുപാധികം അപലപിക്കപ്പെടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








