
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആരോപണവിധേയനായ ഡോ. റാം.
കഴിഞ്ഞ ദിവസമാണ് തലശേരി അഡീഷണല്‍ സെഷൻസ് കോടതി റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.ജാമ്യം തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ ഹർജി സമർപ്പിക്കും. ജാതിയുടെ പേരില്‍ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്നും, ഡോ. റാം വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നെങ്കിലും അത് ജാതിയെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി അറിയിച്ചിരുന്നു.
അതേസമയം, പ്രിൻസിപ്പാളിൻ്റെ മുറിക്ക് സമീപം റാമിൻ്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍ റാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിതിൻ രാജ് ലോണ്‍ ആപ്പുകാരുടെ ഭീഷണി കാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. പ്രിൻസിപ്പാളിൻ്റെ മുറിയില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലും, തുടർന്നുണ്ടായ സൈബർ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും കോടതി അറിയിച്ചിരുന്നു.








