വാടക കൊടുക്കാൻ കാശില്ലാതെ അടച്ച് പൂട്ടാൻ ഒരുങ്ങുകയാണ് അരൂരിലെ ഒരു അങ്കണവാടി

സ്വന്തം ലേഖകൻ അരൂർ: പ്രതിമാസ വാടകയായി 1,000 രൂപ മാസം തോറും ആരെങ്കിലും തരാമെന്ന് ഉറപ്പു ലഭിച്ചെങ്കിൽ മാത്രമേ കുത്തിയതോടിലെ അങ്കണവാടി തുടർന്നു പ്രവർത്തിക്കൂ. ഇല്ലെങ്കിൽ എന്നന്നേക്കുമായി അടച്ചുപൂട്ടും. കോടംതുരുത്ത് പഞ്ചായത്ത് 10-ാം വാർഡിലെ 82-ാം നമ്പർ അങ്കണവാടിയുടെ അവസ്ഥയാണിത്. ഒമ്പതാം വാർഡിൽ സ്ഥിതിചെയ്തിരുന്ന അങ്കണവാടി കുറേ വർഷമായി കുത്തിയതോട് പോലീസ് സ്റ്റേഷനു സമീപത്തെ വീടിന്റെ ഒറ്റമുറിയിലാണ് പ്രവർത്തിച്ചു പോരുന്നത്. വർക്കറും സഹായിയും ആറു കുട്ടികളുമാണിവിടെയുള്ളത്. വാടക കരാർ കാലാവധി ഈ മാസം അവസാനിക്കും. ഇതുവരെ മാസവാടക കരാർ പുതുക്കണമെന്നുണ്ടെങ്കിൽ 3,000 രൂപയായി വാടക […]

എൽ.ഡി.എഫിന് തലവേദനയായി അരൂരിൽ പച്ചയിലും മഞ്ഞയിലുള്ള അരിവാൾ ചുറ്റിക ; കടുത്ത പരിഹാസവുമായി കോൺഗ്രസ്സും ബി.ജെ.പിയും രംഗത്ത്

  സ്വന്തം ലേഖിക അരൂർ: മലപ്പുറത്തെ പച്ചചെങ്കൊടി വിവാദത്തിന് പിന്നാലെ അരൂരിലെ പച്ചയിലും മഞ്ഞയിലുമുള്ള അരിവാൾചുറ്റികയും എൽ.ഡി.എഫിന് തലവേദനയാകുന്നു. അരൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവജനസംഘടനകൾ നടത്തിയ പ്രകടനത്തിലാണ് മഞ്ഞയും പച്ചയും നിറത്തിലുള്ള ചെങ്കൊടി പ്രത്യക്ഷപ്പെട്ടത്. ചെങ്കൊടിക്ക് പകരം മഞ്ഞനിറമുള്ള തുണിയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടികൾ ഉപയോഗിച്ചതാണ് എതിരാളികളുടെ ആക്ഷേപത്തിന് കാരണമായത്. സംഭവത്തിൽ കടുത്ത പരിഹാസവുമായാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാൻ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും […]