play-sharp-fill

പാലക്കാട് ദുരഭിമാനക്കൊല; ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും; ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണവുമായി കുടുംബം; ഇലക്ഷന്‍ തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്ന് പോലീസ്

സ്വന്തം ലേഖകന്‍ പാലക്കാട്: തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊലയില്‍ ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ പുരോഗതി അനുസരിച്ച് ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളും ഇവരുടെ മേല്‍ ചുമത്തും. അനീഷിന്റെ കുടുംബം പോലീസിനെതിരെ ആരോപണം ഉന്നയിച്ചതിനാല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. ഉച്ചയ്ക്ക് മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം. അനീഷിനെ കൊന്നവര്‍ക്ക്് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ഭാര്യ ഹരിത […]

കശുവണ്ടി ഇറക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് നടത്തിയത് ഇരുപത് കോടിയുടെ തട്ടിപ്പ് ; തട്ടിപ്പുകാരന് എല്ലാ സഹായവും നൽകി ഉന്നത പൊലീസുദ്യോഗസ്ഥനും

സ്വന്തം ലേഖകൻ കൊല്ലം: കശുവണ്ടി ഇറക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് നടത്തിയത് ഇരുപത് കോടിയുടെ തട്ടിപ്പ്. തട്ടിപ്പുകാരന് ഒത്താശ നൽകിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനും.എല്ലാ സഹായത്തിനും പൊലീസിലെ ഉന്നതനുമുണ്ട്. ആഫ്രിക്കയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇരുപത് കാടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ അനീഷ് ബാബുവിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്‌പെക്ടറായി ജോലി നോക്കുന്ന ആളാണ് ഇയാൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അനീഷ് ബാബു തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് […]