play-sharp-fill

പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക് : മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക്. മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾ തുടർന്നുകൊണ്ടിരിക്കെ പിന്തുണ തേടാൻ ബിജെപി ഇന്ന് മുതൽ ബഹുജന സമ്പർക്ക പരിപാടിക്ക് തുടക്കമിടുകയാണ്. പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തിൽ റാലി സംഘടിപ്പിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു. ഈ മാസം പതിനഞ്ചാം തീയതിക്ക് ശേഷമായിരിക്കും മലബാറിൽ റാലി സംഘടിപ്പിക്കുക എന്നാണ് സൂചന. കൊച്ചിയിലും പൗരത്വ […]

ചുവടുകൾ പിഴയ്ക്കുന്നു : അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങാം കണ്ണീരോടെ ; മുത്തലാഖും കാശ്മീരും അയോധ്യയും തുണച്ചില്ല

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പിയ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. അടുത്ത ജനുവരിയിൽ അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വരിക കണ്ണീരോടെയായിരിക്കും. ബി.ജെ.പി ഭരണത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട് കാവി മാഞ്ഞ് രാജ്യത്ത് നീലയും പിങ്കുമൊക്കെ വീണ്ടും പടർന്ന് തുടങ്ങിയിട്ടുണ്ട്. ബിജെപിയെ വെറും 37 ശതമാനത്തിൽ താഴേയ്ക്ക് ഒതുക്കിയാണ് ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലവും തിങ്കളാഴ്ച്ച പുറത്തുവന്നത്. പ്രാദേശിക പാർട്ടികളും കോൺഗ്രസുമൊക്കെ ചേർന്ന് ഭരണം പിടിച്ചതോടെ അമിത ദേശീയതയും ദേശീയ വിഷയങ്ങളും ജനങ്ങൾ തള്ളിക്കളയുന്നത് ബിജെപിയും തിരിച്ചറിഞ്ഞ തുടങ്ങിയിട്ടുണ്ടെന്ന് തീർച്ച. അമിത് ഷായും നരേന്ദ്ര മോഡിയും 2014ൽ […]

യഥാസമയം കണക്കുകൾ സമർപ്പിക്കാതെ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി; ആറ് വർഷത്തിനിടെ കമ്പനിയുടെ വരുമാനം വർദ്ധിച്ചത് 150 മടങ്ങ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ്ഷായുടെ സ്ഥാപനത്തിന്റെ വരുമാനം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വർധിച്ചത് 150 മടങ്ങ്. കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി കോര്‍പറേറ്റ് മന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ‘ദി കാരവന്‍’ മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ രേഖകളില്‍ കമ്പനിയുടെ ബിസിനസ് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ബാങ്കുകള്‍ അടക്കമുള്ള ഏജന്‍സികളില്‍നിന്ന് ജയ് ഷായുടെ കമ്പനിക്ക് വന്‍തോതില്‍ വായ്പ ലഭിച്ചു. 2013-14 സാമ്പത്തിക വര്‍ഷം 79.6 ലക്ഷമായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ ഇത്  2018-19 കാലയളവിൽ  119.61 കോടി വര്‍ധനവാണ് […]

രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കും ; അമിത് ഷാ

സ്വന്തം ലേഖിക ന്യൂഡൽഹി : രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമർശം. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാൻ അനുവദിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അസമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. 19 ലക്ഷം ആളുകളാണ് രേഖകൾ തയ്യാറാക്കത്തതിനാൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിനിടയിലാണ് രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.